എയ്ഡ്സ് ബോധവല്‍ക്കരണം;ജില്ലാതല മാരത്തണ്‍ മത്സരം സംഘടിപ്പിച്ചു

  അന്താരാഷ്ട്ര യുവജനദിനത്തിന് മുന്നോടിയായി ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച് ഐവി /എയ്ഡ്സ് നെക്കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാതല മാരത്തണ്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ പ്രോഗ്രാം, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. പത്തനംതിട്ട തോണിക്കുഴി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാരത്തണ്‍ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു. മാരത്തണ്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഭിജിത്ത് ബിനു (ഐ.എച്ച്.ആര്‍.ഡി. കോളജ് അടൂര്‍), അനുജിത്ത് ഓമനക്കുട്ടന്‍ (സെന്റ് ജോണ്‍സ് ഇരവിപേരൂര്‍). ജൂനോ എബി മാത്യു (സെന്റ് ജോണ്‍സ് ഇരവിപേരൂര്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ റ്റി.റ്റി. സൂര്യ(സെന്റ് ജോണ്‍സ് ഇരവിപേരൂര്‍), അക്സാ റോയി (കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട), സ്നേഹ പ്രസാദ് (സെന്റ് ഗ്രിഗോറിയോസ് കോളജ് പരുമല) എന്നിവര്‍ യഥാക്രമം ഒന്നും,…

Read More