അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റ് ആധുനികവത്കരണത്തിന് തുടക്കമായി സംസ്ഥാനമൊട്ടാകെ ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിച്ച് മത്സ്യവിപണന ശൃംഖല സ്ഥാപിക്കും: മന്ത്രി സജി ചെറിയാന് അടൂര്‍ പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റ് നവീകരണം സര്‍ക്കാര്‍ പരിഗണനയിലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു.അടൂര്‍ നഗരസഭയിലെ ശ്രീമൂലം മാര്‍ക്കറ്റ് ആധുനികവത്കരിക്കുന്നതിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണമേന്മയും ശുചിത്വവുമുള മത്സ്യം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ ആനുപാതികമായ വര്‍ധന കൊണ്ടുവരിക, എല്ലാത്തിനും സംസ്ഥാനത്തെ മത്സ്യവിപണനം വിപുലീകരിക്കുക എന്നീ ഉദ്ദേശങ്ങളോടുകൂടി സംസ്ഥാനമൊട്ടാകെ ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിച്ച് മത്സ്യവിപണന ശൃംഖല സ്ഥാപിക്കുകയെന്ന ബൃഹത്ത് പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഈ ബൃഹത്ത് പദ്ധതിയിലൂടെ സംസ്ഥാനത്തിലെ മത്സ്യ വിപണന രംഗത്ത് പരമമായ മാറ്റം കൈവരിക്കുവാന്‍ സാധിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ കിഫ്ബി ധനസഹായത്തോടെ 65 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനായി …
Read More