പ്രതിയെ വെറുതെ വിട്ടു

സബ് ഇൻസ്പക്ടറുടെ കൈയ്ക്ക് പൊട്ടൽ ഉണ്ടായ കേസിലെ പ്രതിയെ വെറുതെ വിട്ടു   konnivartha.com; പത്തനംതിട്ട: ഔദ്യോഗിക സർക്കാർ ഡ്യൂട്ടിക്ക് തടസ്സം ഉണ്ടാക്കണമെന്നും നിയമപരമായ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു പോകണമെന്നുമുള്ള ഉദ്യേശത്തോടും കരുതലോടും കൂടി ഔദ്യോഗിക ഡ്യൂട്ടിയിൽ അടൂർ പോലീസ് സ്റ്റേഷൻ്റെ മുൻവശം ഗ്രില്ലിന് സമീപത്തായിനിന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ ഇടതു ചെള്ളയ്ക്ക് കൈ കൊണ്ട് അടിക്കുകയുംപിടിച്ചു തള്ളുകയും ചെയ്ത ശേഷം പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട് പോകുന്നതുകണ്ട് അടൂർ പോലീസ് സബ് ഇൻസ്‌പെക്ടർ പി.ശ്രീകുമാർബലപ്രയോഗത്തിലൂടെ പ്രതിയെ  അറസ്റ്റ് ചെയ്ത സമയം സബ് ഇൻസ്പെക്ടറുടെ വലതു കൈയ്ക്ക്  പൊട്ടൽ സംഭവിച്ചു എന്നും ആരോപിച്ച്  ഇന്ത്യൻ ശിക്ഷാ നിയമം 353, 225 ( B ),333 എന്നീ വകുപ്പുകൾ പ്രകാരം അടൂർ പോലീസ് രജിസ്റ്റർ ചെയ്തകേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന്  കണ്ട് പത്തനംതിട്ട അഡീഷണൽ  ഡിസ്ട്രിക്ട് & സെഷൻസ് കോടതിനമ്പർ- 3 – വെറുതെ വിട്ടു. 2011…

Read More

ലഹരി സംഘത്തിന്‍റെ പിടിയിൽ അമർന്ന് അടൂർ നഗരം

konnivartha.com: ലഹരി സംഘത്തിന്‍റെ പിടിയിൽ അമർന്ന് അടൂർ നഗരം. മദ്യപാനം, ലഹരി ഉപയോഗം, മറ്റ് അനാശാസ്യ പ്രവർത്തനങ്ങളുടെ താവളമായി നഗരം മാറി. രാത്രിയെന്നോ പകലെന്നോ മറയില്ലാതെ നഗരത്തിൻ്റെ ഹൃദയഭാഗത്തെ നിലയത്തിലാണ് സംഘങ്ങൾ ഒന്നിക്കുന്നത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ യുവാക്കളാണ് ഈ താവളത്തിൽ തമ്പടിക്കുന്നത്. രാത്രി സമയങ്ങളിൽ നഗത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് തമ്പടിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ നിന്നും എണ്ണൂറ് മീറ്ററിനടുത്താണ് നാശനാവസ്ഥയിലായ ഈ വലിയ കെട്ടിടം. അനാഥമായി കിടക്കുന്ന കെട്ടിടത്തിൻ്റെ അകത്ത് ബാത്ത്റൂം ഉൾപ്പെടെ ചെറുതു വലുതുമായ നിരവധി മുറികളാണ്. ഇവിടെയെല്ലാ മദ്യ കുപ്പികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കെട്ടിടത്തിൻ്റെ വടക്കേ ഭാഗത്തുള്ള അഗാധമായ കുഴികകത്ത് പാൻ മസാല, വിവിധ തരം സിഗരറ്റു കവറുകൾ തുടങ്ങി ഗർഭനിരോധന കവറുകളും കൂട്ടിയിട്ടിട്ടുണ്ട്. കൂടുതലായും പ്രദേശവാസികൾ അല്ലാത്തവരാണ് പകൽ നേരങ്ങളിൽ ഇവിടെ തമ്പടിക്കുന്നത്. സംഘങ്ങൾക്ക് ഇരുന്നു മദ്യപിക്കാൻ കസേരകളും താൽക്കാലിക ടീപ്പോയും…

Read More

പോലീസ് സ്റ്റേഷനുകളുടെ മികവിലും കുടുംബശ്രീക്ക് പങ്ക് – ഡെപ്യൂട്ടി സ്പീക്കര്‍

  പരാതിരഹിത പോലീസ് സ്റ്റേഷനുകള്‍ സൃഷ്ടിക്കുന്നതില്‍ കുടുംബശ്രീ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് പ്രശംസനീയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കുറ്റകൃത്യങ്ങള്‍ കുറക്കുകയും സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ജനമൈത്രി പോലീസിന്റെയും സ്നേഹിതാ ജെന്‍ഡര്‍ ഹെല്പ് ഡെസ്‌ക്കുകളുടെയും ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. അടൂര്‍ പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത കോണ്‍സിലിങ് സെന്ററിന്റെ ഏഴാംമത് വാര്‍ഷിക സമ്മേളനം അടൂര്‍ ബോധിഗ്രാം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടൂര്‍ നഗരസഭയിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ബാബു അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില, വാര്‍ഡ് കൗണ്‍സിലര്‍ സുധ പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More