konnivartha.com; അടൂര്‍ നിയോജകമണ്ഡലത്തിലെ കടമ്പനാട്, കൊടുമണ്‍ പഞ്ചായത്തുകളിലുള്‍പ്പെട്ട രണ്ട് ബജറ്റ് പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ കടമ്പനാട് മുടിപ്പുര ദേശക്കല്ലുംമൂട് റോഡിനും കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ കാച്ചുവയല്‍ – ആനന്ദപ്പള്ളി റോഡിനുമാണ് മൂന്നു കോടി വീതം അടങ്കല്‍ വകയിരുത്തി ഭരണാനുമതി ലഭിച്ചത്. ഒന്നര കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ളവയാണ് രണ്ടു പാതകളും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിക്കും മുമ്പ് സമയബന്ധിതമായി പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
Read Moreടാഗ്: adoor mla
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരേ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരേ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ; ‘ പത്തനംതിട്ട ജില്ലയിലെ എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വീണാ ജോര്‍ജ് പരാജയം ‘ konnivartha.com : ആരോഗ്യ വകുപ്പ് മന്ത്രിയും പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ളആളുമെന്ന നിലയില്‍ വീണ ജോര്‍ജിന് എതിരെ രൂക്ഷ വിമര്‍ശനം . അടൂര്‍ എം എല്‍ എ യും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാര്‍ ആണ് രംഗത്ത് . പത്തനംതിട്ട ജില്ലയുടെ ചുമതല ഉള്ള വീണ ജോര്‍ജ് ജില്ലയിലെ എം എല്‍ എമാരെ എകോപിപ്പിക്കുന്നതില്‍ തീര്‍ത്തും പരാജയം ആണെന്ന് ആണ് ആരോപണം . പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന സര്‍ക്കാര്‍ പരിപാടികള്‍ തന്നെ അറിയിക്കുന്നില്ല അതിനാല്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല എന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു . വീണ ജോര്‍ജിന്‍റെ ഈ നയം ഇടതു മുന്നണിയില്‍ ഉന്നയിക്കുംഎന്നും ഡെപ്യൂട്ടി സ്പീക്കർ…
Read More