konnivartha.com: ആർഭാട വിവാഹ കാലത്ത് വേറിട്ട മാതൃകയാവുകയാണ് തിങ്കളാഴ്ച അടൂരിൽ നടന്ന ഒരു വിവാഹം. മകൾക്ക് സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ കരുതി വച്ച പണം അനാഥമന്ദിരമായ അടൂർ പള്ളിക്കലിൽ പ്രവർത്തിക്കുന്ന മഹാത്മ ജനസേവന കേന്ദ്രത്തിൽ കഴിയുന്ന നിരാശ്രയരായ മനുഷ്യർക്ക് താമസിക്കാൻ ഒരു വാസസ്ഥലം തന്നെ നിർമ്മിച്ചു നൽകിയിരിക്കുകയാണ് മാതാപിതാക്കൾ. അടൂർ എം.ജി.റോഡിൽ കണിയാംപറമ്പിൽ സി.സുരേഷ് ബാബു,സിനി വിശ്വനാഥ് എന്നിവരുടെ മകൾ മാളവികയുടെ വിവാഹത്തിനോടനുബന്ധിച്ചാണ് കെട്ടിടം നിർമ്മിച്ചു നൽകിയത്. എറണാകുളം കാഞ്ഞിരമറ്റം മാരിത്താഴത്ത് കാരിക്കത്തടത്തിൽ കെ.കെ.സുരേഷ് ബാബുവിൻ്റേയും ബിനുവിൻ്റേയും മകൻ അക്ഷയ് ആയിരുന്നു വരൻ. സി.സുരേഷ് ബാബുവിൻ്റെ അച്ഛൻ പി.ചെല്ലപ്പൻ,സിനി വിശ്വനാഥൻ്റെ അച്ഛൻ എൻ.വിശ്വനാഥൻ എന്നിവരുടെ സ്മരണയ്ക്കായിട്ടാണ് 1800 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള ഈ പുതിയ കെട്ടിടം നിർമ്മിച്ചു നൽകിയത്. മാധ്യമ പ്രവർത്തക കൂടിയായ മകൾ മാളവികയാണ് തൻ്റെ വിവാഹത്തിന് സ്വർണം വേണ്ട എന്ന തീരുമാനം ആദ്യം അറിയിച്ചതെന്ന് സുരേഷ്…
Read Moreടാഗ്: adoor mahatma
മഹാത്മ ജനസേവന കേന്ദ്രം ഓഫീസ് പ്രവർത്തനം ഇനി നെല്ലിമൂട്ടിൽപടിക്ക് സമീപം
konnivartha.com/ അടൂർ: ആശ്രയമറ്റവരുടെ ആതുരാശ്രമമായ മഹാത്മ ജനസേവന കേന്ദ്രം പ്രധാന ഓഫീസ് MC റോഡിൽ നെല്ലിമൂട്ടിൽ പടിക്കും, MMDM ITC ക്കും മധ്യേ മോർ ഇഗ്നേഷ്യസ് യാക്കോബിറ്റ് സിറിയൻ ചർച്ചിന് എതിർവശമുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു എന്ന് ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു . അടൂർ കണ്ണംകോട് ഏഞ്ചൽസ് ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ഓൾഡ് ഏജ് ഹോം കൊടുമൺ കുളത്തിനാലിലെ ജീവകാരുണ്യ ഗ്രാമത്തിലേക്കും, യാചക പുനരധിവാസ കേന്ദ്രം പള്ളിക്കൽ കള്ളപ്പൻ ചിറയിൽ പുതുതായ് പണികഴിപ്പിച്ച ശാന്തി ഗ്രാമത്തിലേക്കും മാറ്റിയതായും ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. 04734289900, 04734291900, 047342999900 8086260270 കൂടുതൽ വിവരങ്ങൾക്കായി എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Read More