കൊല്ലം – ചെങ്കോട്ട റോഡിന്റേയും എംസി റോഡിന്റേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1500 കോടി രൂപ അനുവദിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അടൂര്‍ ഇരട്ടപ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മധ്യകേരളത്തിന്റെ യാത്രാനാഡിയാണ് എംസി റോഡ്. പശ്ചാത്തല വികസനമെന്നത് പ്രധാന ഉത്തരവാദിത്തമായാണ് സര്‍ക്കാര്‍ കാണുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഓരോ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം മുതല്‍ പരിപാലനം വരെയുള്ള കാര്യങ്ങള്‍ ഏറ്റവും മികവുറ്റതാക്കുകയെന്നതാണ് ലക്ഷ്യം. ശബരിമല തീര്‍ഥാടന സമയത്ത് തന്നെ അടൂര്‍ ഇരട്ടപ്പാലം യാഥാര്‍ഥ്യമായത് ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളിലൊന്നാണ്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വലിയ ഒരുക്കങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നേരത്തെ ആരംഭിച്ചിരുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട 19 റോഡുകളുടെ നിലവിലെ സ്ഥിതി വിലയിരുത്തുകയും നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടവയുടെ കണക്കെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മാത്രമല്ല, റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍…
Read More