konnivartha.com; കാര്ഷിക ഗ്രാമമായ കൊടുമണ്ണില് ഇനി കാപ്പിയും വിളയും. കാപ്പി കൃഷിക്കായി പദ്ധതി ആവിഷ്കരിച്ചിരിക്കുന്ന പത്തനംതിട്ട ജില്ലയിലെ ആദ്യ പഞ്ചായത്തായി കൊടുമണ് മാറി. പ്ലാന് ഫണ്ടിലൂടെ അഞ്ചു ലക്ഷം രൂപ വകയിരുത്തി കര്ഷകരുടെ സമഗ്ര ക്ഷേമത്തിന് കാപ്പി ഗ്രാമം പദ്ധതിയാണ് കൊടുമണ് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നത്. കൃഷിഭവനിലൂടെ ‘റോബസ്റ്റ കാപ്പി’ തൈ സൗജന്യമായി കര്ഷകര്ക്ക് വിതരണം ചെയ്യുന്നു. മൂന്ന് വര്ഷത്തിനുള്ളില് വിളവെടുക്കുന്ന അത്യുല്പാദന ശേഷിയുള്ള റോബസ്റ്റ ഇനത്തിലെ കാപ്പി തൈയാണ് നല്കിയത്. തരിശ് ഭൂമിയിലും റബര്, തെങ്ങ്, കവുങ്ങ് ഇടവിളയായുമാണ് കൃഷി ആരംഭിച്ചത്. പഞ്ചായത്തിലെ 18 വാര്ഡുകളിലായി തിരഞ്ഞെടുത്ത 350-400 കര്ഷകരാണ് പദ്ധതിയിലുള്ളത്. ഇടവിള കൃഷിയിലൂടെ അധിക വരുമാനവും ലഭിക്കും. കാപ്പി ചെടികള്ക്കൊപ്പം തേനീച്ച കൃഷിയും പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നുണ്ട്. പന്നി ഉള്പ്പടെയുള്ള വന്യ മൃഗങ്ങളുടെ ശല്യം മറ്റു കൃഷികളെ ബാധിച്ചപ്പോഴാണ് കാപ്പി കൃഷി ആരംഭിക്കാന് തയ്യാറായത്.…
Read Moreടാഗ്: adoor
ശൂരനാട് ,പള്ളിക്കല് ,അടൂര് ,കോന്നി മെഡിക്കല് കോളേജ് കെ എസ് ആര് ടി സി
konnivartha.com: പള്ളിക്കൽ നിവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി പള്ളിക്കൽ വഴി കെഎസ്ആർടിസി സർവീസ് തുടങ്ങി . അടൂര് ഡിപ്പോയിൽ നിന്ന് രാവിലെ 7.40നാണ് പള്ളിക്കൽ വഴിയുള്ള സർവീസ് ആരംഭിക്കുന്നത്. അടൂരിൽ നിന്ന് തുടങ്ങി പഴകുളം, പള്ളിക്കൽ, ആനയടി വഴി ശൂരനാട്ടേക്കാണ് ആദ്യ ട്രിപ്. 8.50ന് ഈ സർവീസ് ശൂരനാട്ടു നിന്ന് തിരിച്ച് ആനയടി, പള്ളിക്കൽ, പഴകുളം, അടൂർ, പത്തനംതിട്ട, കോന്നി മെഡിക്കൽ കോളജിലേക്ക് സർവീസ് നടത്തും. 11.30ന് കോന്നി മെഡിക്കൽ കോളജിൽ നിന്ന് പത്തനംതിട്ട, അടൂർ, പള്ളിക്കൽ, ആനയടി വഴി കൊട്ടാരക്കരയിലേക്കും 2.20ന് കൊട്ടാരക്കരയിൽ നിന്ന് ആനയടി, പള്ളിക്കൽ, അടൂർ, തട്ട വഴി പത്തനംതിട്ടയിലേക്കും പത്തനംതിട്ടയിൽ നിന്ന് 4.20ന് അടൂർ, പഴകുളം, പള്ളിക്കൽ, ആനയടി വഴി ശൂരനാട്ടേക്കും തിരിച്ച് 6.10ന് ശൂരനാട്ടു നിന്ന് ആനയടി, പള്ളിക്കൽ, പഴകുളം വഴി അടൂരിലേക്കുമാണ് സർവീസ് നടത്തുന്നത്. ബസിന്റെ സമയക്രമം konnivartha.com:…
Read Moreനവീകരിച്ച ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ജൂലൈ 14 ന്
konnivartha.com: എം എൽ എ ഫണ്ടിൽ നിന്നും തുക അനുവദിച്ചു നവീകരിച്ച ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ജൂലൈ 14 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. സ്ഥലപരിമിതിമൂലം വീർപ്പുമുട്ടിയിരുന്ന ഏനാദിമംഗലം പഞ്ചായത്ത് ഓഫിസിന്റെ പ്രവർത്തനം പുതിയ നിർമ്മാണം പൂർത്തികരിച്ചതോടെ സുഗമമായി പ്രവർത്തിക്കും. കോന്നി നിയോജക മണ്ഡലം ആസ്തി വികസന പദ്ധതി 2023-24 പ്രകാരം 65 ലക്ഷം രൂപ ചിലവിൽ 3700 ചതുരശ്ര അടിയിൽ നിർമ്മിച്ച കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ, സ്റ്റാൻഡിങ് കമ്മിറ്റി ഓഫീസ്,പഞ്ചായത്ത് അംഗങ്ങൾക്ക് ഇരിക്കുന്നത്തിനുള്ള മുറികൾ, LSGD അസി. എഞ്ചിനീയർ ഓഫീസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, തൊഴിലുറപ്പ് പദ്ധതി ഓഫീസ്,കുടുംബശ്രീ ഓഫീസ് എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. നവീകരിച്ച പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനത്തിനൊപ്പം ആധുനിക…
Read Moreലഹരി സംഘത്തിന്റെ പിടിയിൽ അമർന്ന് അടൂർ നഗരം
konnivartha.com: ലഹരി സംഘത്തിന്റെ പിടിയിൽ അമർന്ന് അടൂർ നഗരം. മദ്യപാനം, ലഹരി ഉപയോഗം, മറ്റ് അനാശാസ്യ പ്രവർത്തനങ്ങളുടെ താവളമായി നഗരം മാറി. രാത്രിയെന്നോ പകലെന്നോ മറയില്ലാതെ നഗരത്തിൻ്റെ ഹൃദയഭാഗത്തെ നിലയത്തിലാണ് സംഘങ്ങൾ ഒന്നിക്കുന്നത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ യുവാക്കളാണ് ഈ താവളത്തിൽ തമ്പടിക്കുന്നത്. രാത്രി സമയങ്ങളിൽ നഗത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് തമ്പടിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ നിന്നും എണ്ണൂറ് മീറ്ററിനടുത്താണ് നാശനാവസ്ഥയിലായ ഈ വലിയ കെട്ടിടം. അനാഥമായി കിടക്കുന്ന കെട്ടിടത്തിൻ്റെ അകത്ത് ബാത്ത്റൂം ഉൾപ്പെടെ ചെറുതു വലുതുമായ നിരവധി മുറികളാണ്. ഇവിടെയെല്ലാ മദ്യ കുപ്പികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കെട്ടിടത്തിൻ്റെ വടക്കേ ഭാഗത്തുള്ള അഗാധമായ കുഴികകത്ത് പാൻ മസാല, വിവിധ തരം സിഗരറ്റു കവറുകൾ തുടങ്ങി ഗർഭനിരോധന കവറുകളും കൂട്ടിയിട്ടിട്ടുണ്ട്. കൂടുതലായും പ്രദേശവാസികൾ അല്ലാത്തവരാണ് പകൽ നേരങ്ങളിൽ ഇവിടെ തമ്പടിക്കുന്നത്. സംഘങ്ങൾക്ക് ഇരുന്നു മദ്യപിക്കാൻ കസേരകളും താൽക്കാലിക ടീപ്പോയും…
Read Moreടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: നിരവധി വിദ്യാര്ത്ഥികള്ക്ക് പരിക്ക്
പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. നിരവധി വിദ്യാര്ത്ഥികള്ക്ക് പരിക്കേറ്റു. വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയ ബി.എഡ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. അധ്യാപകരടക്കം 51 പേരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ ബിഎഡ് വിദ്യാര്ത്ഥികള് അടക്കം 44ഓളം പേര്ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊല്ലം ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജിലെ ബിഎഡ് വിദ്യാര്ത്ഥികള് രണ്ടു ബസുകളിലായാണ് വാഗമണ്ണിലേക്ക് വിനോദ യാത്ര പോയത്. ഇതിൽ ഒരു ബസാണ് രാവിലെ ആറരയോടെ കടമ്പനാട് കല്ലുകുഴി ഭാഗത്ത് നിയന്ത്രണം വിട്ട് മറിഞ്ഞത്. വളവ് വീശിയെടുത്തപ്പോള് നിയന്ത്രണം വിട്ട് മറിഞ്ഞതാണമെന്നാണ് ഫയര്ഫോഴ്സും പൊലീസും പറയുന്നത്.
Read Moreഅടൂര് മണ്ഡലത്തിലെ വിവിധ പദ്ധതികള്ക്കായി 3.02 കോടി രൂപ അനുവദിച്ചു
konnivartha.com: അടൂര് കെഎസ്ആര്ടിസി ഡിപ്പോയ്ക്ക് ഒരു കോടി രൂപ ചിലവഴിച്ച ബസ് ടെര്മിനല് നിര്മിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് അറിയിച്ചു. ഏറത്ത് പഞ്ചായത്തിലെ കെഎപി മൂന്നാം ബറ്റാലിയന് കാര്യാലയത്തിലെ റോഡിന്റെ പുനരുദ്ധാരണ പ്രവര്ത്തനങ്ങള്ക്കായി 35 ലക്ഷം രൂപ അനുവദിച്ചു. കൊടുമണ് ഗീതാഞ്ജലി വായനശാലയ്ക്ക് 35 ലക്ഷം രൂപയുടെ പുതിയ കെട്ടിടം നിര്മ്മിക്കും. കൊടുമണ് പഞ്ചായത്തിലെ അറന്തക്കുളങ്ങര എല്പിഎസ് ന് 35 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്മിക്കും. ഏറത്തു പഞ്ചായത്തിലെ ദീപ്തി സ്പെഷ്യല് സ്കൂള് കുട്ടികളുടെ യാത്രാസൗകര്യത്തിനായി 25 ലക്ഷം രൂപ ചെലവഴിച്ച് പുതിയ സ്കൂള് ബസ് വാങ്ങി നല്കും. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്ഡിലെ അങ്കണവാടിക്ക് 27 ലക്ഷം രൂപയും പള്ളിക്കല് അങ്കണവാടിക്ക് 20 ലക്ഷം രൂപയും ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 29 -ാം നമ്പര് അങ്കണവാടിക്ക് 15 ലക്ഷം രൂപയും അനുവദിച്ച്…
Read Moreകരുതലും കൈത്താങ്ങും അടൂരില്:59 ശതമാനം പരാതികള് പരിഹരിച്ചു
കരുതലും കൈത്താങ്ങും അടൂരില് ഫലപ്രാപ്തി അദാലത്തിന്റെ മുഖമുദ്ര – മന്ത്രി വീണാ ജോര്ജ് ഫലപ്രാപ്തിയാണ് കരുതലും കൈത്താങ്ങും അദാലത്തിന്റെ മുഖമുദ്രയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. അടൂര് താലൂക്ക്തല അദാലത്ത് കണ്ണംകോട് സെയിന്റ് തോമസ് പാരിഷ് ഹാളില് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരിഹാരനടപടികളിലെ പുരോഗതിയും അവയ്ക്ക് ലഭിക്കുന്ന അംഗീകാരവുമാണ് അദാലത്ത് വീണ്ടും നടത്താന് പ്രചോദനമായത്. നേരിട്ടുള്ള ജനസൗഹൃദ ഇടപെടലാണിത്. സമൂഹത്തിന്റെയാകെ പ്രശ്നങ്ങള് സമയബന്ധിതമായി പരിഹരിക്കുകയാണ് ഇവിടെ. എല്ലാ വകുപ്പുകളുമായും കൂട്ടായ്മയാണ് അദാലത്ത് സുഗമമാക്കുന്നത്. പരാതികള് കുറയുന്നത് കാര്യപ്രാപ്തിക്ക് തെളിവാകുന്നു എന്നും മന്ത്രി പറഞ്ഞു. മുഖ്യപ്രഭാഷണം നിര്വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് വകുപ്പുവേര്തിരിവില്ലാതെ അദാലത്തിലെത്തുന്ന മന്ത്രിമാരുടെ അധികാരവിസ്തൃതിയാണ് പ്രശ്നപരിഹാരം വേഗത്തിലാക്കുന്നത് എന്ന് വ്യക്തമാക്കി. എടുത്ത തീരുമാനം കൃത്യതയോടെ നടപ്പിലാക്കി ഗുണമേന്മയുള്ള ഭരണം എന്ന സര്ക്കാരിന്റെ ലക്ഷ്യമാണ് പ്രാവര്ത്തികമാക്കുന്നത്. സാങ്കേതിക വിദ്യയും മുന് അദാലത്തുകളുടെ വിജയവുമാണ് പരാതികള്…
Read Moreപോലീസ് സ്റ്റേഷനുകളുടെ മികവിലും കുടുംബശ്രീക്ക് പങ്ക് – ഡെപ്യൂട്ടി സ്പീക്കര്
പരാതിരഹിത പോലീസ് സ്റ്റേഷനുകള് സൃഷ്ടിക്കുന്നതില് കുടുംബശ്രീ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് പ്രശംസനീയമെന്ന് ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര്. കുറ്റകൃത്യങ്ങള് കുറക്കുകയും സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ജനമൈത്രി പോലീസിന്റെയും സ്നേഹിതാ ജെന്ഡര് ഹെല്പ് ഡെസ്ക്കുകളുടെയും ലക്ഷ്യമെന്നും കൂട്ടിച്ചേര്ത്തു. അടൂര് പോലീസ് സ്റ്റേഷനില് പ്രവര്ത്തിക്കുന്ന സ്നേഹിത കോണ്സിലിങ് സെന്ററിന്റെ ഏഴാംമത് വാര്ഷിക സമ്മേളനം അടൂര് ബോധിഗ്രാം ഓഡിറ്റോറിയത്തില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടൂര് നഗരസഭയിലെ ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് ബീന ബാബു അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന് കോര്ഡിനേറ്റര് എസ്. ആദില, വാര്ഡ് കൗണ്സിലര് സുധ പത്മകുമാര് തുടങ്ങിയവര് പങ്കെടുത്തു.
Read Moreഅടൂര് വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം 2024 ന് തിരിതെളിഞ്ഞു
konnivartha.com: ശാസ്ത്രോത്സവം കുട്ടികളില് ശാസ്ത്രബോധം വളര്ത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര്. അടൂര് ഉപജില്ലാ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്. ശാസ്ത്ര സാങ്കേതികരംഗങ്ങളില് വലിയ മുന്നേറ്റം കൈവരിക്കാന് നമുക്ക് സാധിച്ചിട്ടുണ്ട്. സ്കൂള് പഠനകാലത്ത് തന്നെ കുട്ടികളില് ശാസ്ത്ര അവബോധം വളര്ത്തേണ്ടത് നാടിന്റെ ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു. പള്ളിക്കല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ് അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര് സീമാദാസ്, ജനപ്രതിനിധികള്, ഉദ്യോഗസ്ഥര് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു. കുട്ടികളിലെ ശാസ്ത്ര അഭിരുചി വളര്ത്തുക, കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ ആണ് ശാസ്തോത്സവം സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ സ്കൂളുകളിലായി നടക്കുന്ന ശാസ്ത്രോത്സവം 18ന് സമാപിക്കും.
Read Moreമഹാത്മ ജനസേവന കേന്ദ്രം ഓഫീസ് പ്രവർത്തനം ഇനി നെല്ലിമൂട്ടിൽപടിക്ക് സമീപം
konnivartha.com/ അടൂർ: ആശ്രയമറ്റവരുടെ ആതുരാശ്രമമായ മഹാത്മ ജനസേവന കേന്ദ്രം പ്രധാന ഓഫീസ് MC റോഡിൽ നെല്ലിമൂട്ടിൽ പടിക്കും, MMDM ITC ക്കും മധ്യേ മോർ ഇഗ്നേഷ്യസ് യാക്കോബിറ്റ് സിറിയൻ ചർച്ചിന് എതിർവശമുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു എന്ന് ചെയര്മാന് രാജേഷ് തിരുവല്ല അറിയിച്ചു . അടൂർ കണ്ണംകോട് ഏഞ്ചൽസ് ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ഓൾഡ് ഏജ് ഹോം കൊടുമൺ കുളത്തിനാലിലെ ജീവകാരുണ്യ ഗ്രാമത്തിലേക്കും, യാചക പുനരധിവാസ കേന്ദ്രം പള്ളിക്കൽ കള്ളപ്പൻ ചിറയിൽ പുതുതായ് പണികഴിപ്പിച്ച ശാന്തി ഗ്രാമത്തിലേക്കും മാറ്റിയതായും ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. 04734289900, 04734291900, 047342999900 8086260270 കൂടുതൽ വിവരങ്ങൾക്കായി എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Read More