സ്‌കൂളുകളില്‍ പ്രവേശനോത്സം:ഒന്നരവര്‍ഷത്തിന് ശേഷം കുട്ടികള്‍ വിദ്യാലയത്തിലെത്തി

സ്‌കൂളുകളില്‍ പ്രവേശനോത്സം:ഒന്നരവര്‍ഷത്തിന് ശേഷം കുട്ടികള്‍ വിദ്യാലയത്തിലെത്തി konnivartha.com : പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലുള്ള ഹയര്‍സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍, വി.എച്ച്.എസ്.എസ് സ്‌കൂളുകളുടെ വികസനത്തിന് രണ്ട് കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കോന്നി ഗവ.എച്ച്എസ്എസില്‍ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി 1.45 കോടി രൂപ, ബഞ്ചും ഡസ്‌കും വാങ്ങുന്നതിന് 20 ലക്ഷം രൂപ, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായി 30 ലക്ഷം രൂപ, ശുചീകരണത്തിന് അഞ്ച് ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലുള്ള കുട്ടികളാണ് സ്‌കൂളുകളില്‍ എത്തിയത്.   കോന്നി ഗവണ്‍മെന്റ് എച്ച്.എസ്.എസിലെ ഒന്നാം ക്ലാസിലെത്തിയ കുരുന്നുകള്‍ക്ക് പൂക്കള്‍ നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകരും ചേര്‍ന്ന് വരവേറ്റു. കൂടാതെ ഒന്നാം ക്ലാസിലെ 30 കുട്ടികള്‍ക്ക് സമ്മാനങ്ങളും വിതരണം…

Read More