ദോഷങ്ങളെ ഒഴിപ്പിച്ച്‌ അച്ചന്‍കോവിലില്‍ ” ചൊക്കനെവെട്ടി “

  konnivartha.com; തൃക്കാർത്തികയോട് അനുബന്ധിച്ചു അച്ചൻകോവിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തില്‍ ആണ്ടുതോറും നടന്നുവരുന്ന പ്രധാന ആചാര അനുഷ്ടാനമാണ് ” ചൊക്കനെവെട്ട് “എന്ന ആചാരം.   ധനുമാസത്തില്‍ തുടങ്ങുന്ന അച്ചൻകോവിൽ ശ്രീധർമ്മശാസ്ത്താവിന്‍റെ ഉത്സവവുമായി ബന്ധപ്പെട്ടു എന്തെങ്കിലും ദോഷം, വിപത്ത്, നാശം, ആപത്ത് , ഉപദ്രവം, ശല്യം, കുഴപ്പം ഉണ്ടാകുമോ എന്നൊക്കെ അറിയാൻ ഇതിൽ കഴിയും എന്നാണ് വിശ്വാസം.   വാഴപ്പിണ്ടിയ്ക്ക് മുകളില്‍ ഉണങ്ങിയ വൈക്കോലോ പുല്ലുകളോ വെച്ച് തുറുവ് കെട്ടി ഭദ്ര ദീപം തെളിയിച്ചു പൂജകളോടെ തുറുവിന് ചെരാതില്‍ നിന്നും തീ കൊളുത്തുന്നു . തീ ആളിപ്പടരുമ്പോള്‍ വാഴപ്പിണ്ടി വെട്ടി ഇടുന്നു . ഇതോടെ ദോഷങ്ങള്‍ ഒഴിയും എന്നാണ് വിശ്വാസം . ഈ ആചാരം ഇന്നും അച്ചന്‍കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ദ്രാവിഡ ആചാരം അനുഷ്ടിച്ചു വരുന്നു . അച്ചന്‍കോവില്‍ ധർമ്മശാസ്താവ് : തങ്കവാളിനും പറയാന്‍ കഥയുണ്ട് പശ്ചിമഘട്ട…

Read More