എസ്. ഹരികുമാര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യദര്‍ശനം konnivartha.com: പശ്ചിമഘട്ട മലനിരകള്‍ കോട്ട തീര്‍ത്ത്, അച്ചന്‍കോവിലാറിനും പുണ്യനദി എന്ന വിശേഷണം നല്‍കി, ഏത് കൊടിയവിഷം തീണ്ടി എത്തുന്ന ഭക്തനു മുന്നിലും നേരം നോക്കാതെ തിരുനട തുറന്ന് ദര്‍ശനപുണ്യവും നിര്‍വൃതിയും പകരുന്ന ദേവാലയം, അച്ചന്‍കോവില്‍ ശ്രീ ധര്‍മശാസ്താക്ഷേത്രം. അച്ചന്‍കോവില്‍ മലനിരകളെ ചുംബിച്ച് തഴുകി തലോടി വരുന്ന മാരുതന്‍ ശനീശനാം ശാസ്താവിനെ കണ്‍കുളിര്‍ക്കെ തൊഴുത് മതിമറന്നു നില്‍ക്കുന്ന ഏതൊരു ഭക്തനേയും കുളിരണിയിച്ച് കടന്നു പോകുമ്പോള്‍ ആ കാറ്റില്‍പോലും ശാസ്താവിന്റെ തിരുസാന്നിധ്യം കണ്ടെത്താം. അച്ചന്‍കോവില്‍ ശാസ്താവിനെ അറിയാനും അനുഭവിയ്ക്കാനുമുള്ളതാണ്. ഒരിയ്ക്കലെങ്കിലും ഈ ക്ഷേത്രം സന്ദര്‍ശിച്ചവര്‍ക്കിതിന്റെ പൊരുള്‍ അറിയാം. കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍ തെന്മല പഞ്ചായത്തിലെ അച്ചന്‍കോവിലെന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം. പരശുരാമന്‍ സൃഷ്ടിച്ച അഞ്ച് ശാസ്താക്ഷേത്രങ്ങളില്‍ ഒന്നാണ് അച്ചന്‍കോവിലും. ഈ അഞ്ച്…
Read More