konnivartha.com; തൃക്കാർത്തികയോട് അനുബന്ധിച്ചു അച്ചൻകോവിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തില്‍ ആണ്ടുതോറും നടന്നുവരുന്ന പ്രധാന ആചാര അനുഷ്ടാനമാണ് ” ചൊക്കനെവെട്ട് “എന്ന ആചാരം. ധനുമാസത്തില്‍ തുടങ്ങുന്ന അച്ചൻകോവിൽ ശ്രീധർമ്മശാസ്ത്താവിന്‍റെ ഉത്സവവുമായി ബന്ധപ്പെട്ടു എന്തെങ്കിലും ദോഷം, വിപത്ത്, നാശം, ആപത്ത് , ഉപദ്രവം, ശല്യം, കുഴപ്പം ഉണ്ടാകുമോ എന്നൊക്കെ അറിയാൻ ഇതിൽ കഴിയും എന്നാണ് വിശ്വാസം. വാഴപ്പിണ്ടിയ്ക്ക് മുകളില്‍ ഉണങ്ങിയ വൈക്കോലോ പുല്ലുകളോ വെച്ച് തുറുവ് കെട്ടി ഭദ്ര ദീപം തെളിയിച്ചു പൂജകളോടെ തുറുവിന് ചെരാതില്‍ നിന്നും തീ കൊളുത്തുന്നു . തീ ആളിപ്പടരുമ്പോള്‍ വാഴപ്പിണ്ടി വെട്ടി ഇടുന്നു . ഇതോടെ ദോഷങ്ങള്‍ ഒഴിയും എന്നാണ് വിശ്വാസം . ഈ ആചാരം ഇന്നും അച്ചന്‍കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ദ്രാവിഡ ആചാരം അനുഷ്ടിച്ചു വരുന്നു . അച്ചന്‍കോവില്‍ ധർമ്മശാസ്താവ് : തങ്കവാളിനും പറയാന്‍ കഥയുണ്ട് പശ്ചിമഘട്ട…
Read Moreടാഗ്: achancovil temple
അച്ചൻകോവിൽ ശ്രീധർമ്മശാസ്‌താവിന്‍റെ തിരുഃ ഉത്സവം: ധനു 2 ന് തൃക്കൊടിയേറ്റും
konnivartha.com; അച്ചൻകോവിൽ ശ്രീധർമ്മശാസ്‌താവിന്‍റെ തിരുഃ ഉത്സവം 2025 ഡിസംബർ 16 (1201 ധനു 1) ന് ഭഗവാന്‍റെ തിരുവാഭരണ ഘോഷയാത്രയോടെ ആരംഭിച്ച് 2025 ഡിസംബർ 17 (1201 ധനു 2) ന് തൃക്കൊടിയേറ്റും എന്ന് ഭാരവാഹികള്‍ അറിയിച്ചു . കറുപ്പൻ തുള്ളൽ, തിരുരഥോത്സവം തുടങ്ങിയ ക്ഷേത്രാചാരങ്ങളും മറ്റ് വിവിധ കലാപരിപാടികളും നടക്കും .2025 ഡിസംബർ 26 (1201 ധനു 11) ന് തിരുഃആറാട്ടോടുകൂടി ഉത്സവം സമാപിക്കും എന്ന് പ്രസിഡന്റ് ഉണ്ണിപിള്ള. കെ , സെക്രട്ടറി അച്ഛൻകോവിൽ സുരേഷ് ബാബു ,വൈസ് പ്രസിഡന്റ്റ് ഗീത സുകുനാഥ് ,ദേവസ്വത്തിനുവേണ്ടി, ബി. പി. നിർമ്മലാനന്ദൻ നായർ സബ്ഗ്രൂപ്പ് ഓഫീസർ എന്നിവര്‍ അറിയിച്ചു . മഹാപുഷ്പാഭിഷേകം 2026 ജനുവരി 25 (1201 മകരം 11) മകരമാസത്തിലെ രേവതി നക്ഷത്രത്തിൽ നടക്കും .തിരുഃരഥോത്സവം അമ്മൻകാവിൽ പൊങ്കാല എന്നിവ 2025 ഡിസംബർ 25 (1201…
Read Moreഅച്ചൻകോവിൽ മഹോത്സവം:കല്ലേലിക്കാവിൽ നിന്നും അനുവാദം ഏറ്റു വാങ്ങി
konnivartha.com;കോന്നി :അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ തിരു ഉത്സവവുമായി ബന്ധപ്പെട്ട് 999 മലകളുടെ അധിപനായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു സന്നിധിയിൽ ക്ഷേത്ര ഭാരവാഹികൾ, ചുമതലക്കാർ ഭക്തജനങ്ങൾ എന്നിവർ അടുക്കാചാരം സമർപ്പിച്ച് അനുഗ്രഹവും അനുവാദവും ഏറ്റുവാങ്ങി. അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ. ഉണ്ണിപിള്ള, സെക്രട്ടറി അച്ചൻകോവിൽ സുരേഷ് ബാബു, സബ് ഗ്രൂപ്പ് ഓഫീസർ ബി പി നിർമ്മലാനന്ദൻ നായർ, ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് സെക്രട്ടറി സലിം കുമാർ കല്ലേലി, ചലച്ചിത്ര താരവും നൃത്തകിയുമായ ശാലുമേനോൻ, പി ആർ ഒ ജയൻ കോന്നി എന്നിവർ സംസാരിച്ചു. അച്ചൻകോവിൽ ശ്രീധർമ്മശാസ്‌താവിന്‍റെ തിരുഃ ഉത്സവം അച്ചൻകോവിൽ ശ്രീധർമ്മശാസ്‌താവിന്‍റെ തിരുഃ ഉത്സവം 2025 ഡിസംബർ 16 (1201 ധനു 1) ന് ഭഗവാന്‍റെ തിരുവാഭരണ ഘോഷയാത്രയോടെ ആരംഭിച്ച്…
Read Moreഅച്ചൻകോവിൽ ധർമശാസ്താക്ഷേത്രത്തിൽ മഹാ പുഷ്പാഭിഷേകം: ഫെബ്രുവരി മൂന്നിന്
konnivartha.com: അച്ചൻകോവിൽ ധർമശാസ്താക്ഷേത്രത്തിൽ മഹാപുഷ്പാഭിഷേകം ഫെബ്രുവരി മൂന്നിന് നടക്കും. 5.15-ന് നെയ്യഭിഷേകം, ആറിന് മഹാഗണപതിഹോമം, 11-ന് കളഭാഭിഷേകം, 12-ന് അന്നദാനം, വൈകീട്ട് 5.15-ന് ഭക്തിഗാനമേള, 5.30-ന് കാഴ്ച ശ്രീബലി, ഏഴിന് പുഷ്പം എഴുന്നള്ളത്ത്, 7.30-ന് പുഷ്പാഭിഷേകം, ഒൻപതിന് നാടൻപാട്ട്. കേരളത്തിലെ പ്രധാനപ്പെട്ട അഞ്ചു ശാസ്താക്ഷേത്രങ്ങളില്‍ ഒന്നാ അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം അല്ലെങ്കില്‍ ധര്‍മ്മശാസ്ത്രാ ക്ഷേത്രം. അയ്യപ്പസ്വാമി ഇവിടെ ഗൃഹസ്ഥാശ്രമജീവിതം നയിക്കുന്നതായാണ് സങ്കല്പം. പൂര്‍ണ്ണ, പുഷ്കല എന്നീ രണ്ടു ഭാര്യമാരുമായി അദ്ദേഹം ഇവിടെ ഗൃഹസ്ഥജീവിതംനയിക്കുന്നു. പരശുരാമനാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നിര്‍വഹിച്ചിട്ടുള്ളത് എന്നാണ് വിശ്വാസം. അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം വിഷപ്പാമ്പിന്റെ ദംശനത്തിനുള്ള ചികിത്സയ്ക്കു പ്രസിദ്ധമാണ്. അച്ചന്‍കോവിലിലെ അയ്യപ്പവിഗ്രഹത്തിന്റെ ഇടതുകൈയില്‍ ചന്ദനവും തീര്‍ത്ഥവും എപ്പോഴും കാണാം. പാമ്പു കടിക്കുള്ള ഔഷധമായാണ് ചന്ദനത്തെയും തീര്‍ത്ഥത്തെയും സങ്കല്പിച്ചുവരുന്നത്. അയ്യപ്പചരിതവുമായി ബന്ധപ്പെട്ട മറ്റു പ്രതിഷ്ഠകളും ഇവിടെയുണ്ട്. ഇവിടത്തെ ആചാരാഘോഷങ്ങള്‍ തമിഴ് സംസ്കാരവുമായി ആഴത്തില്‍ ബന്ധപ്പെട്ടവയാണ്. ശബരിമല തീര്‍ത്ഥാടകര്‍…
Read Moreഅച്ചന്‍കോവില്‍ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം (ഡിസംബര്‍ 16 മുതല്‍ 25 വരെ )
konnivartha.com: അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം 2024 ഡിസംബര്‍ 16 മുതല്‍ 25 വരെ നടക്കും . ഡിസംബര്‍ 15 ന് തിരുവാഭരണം എഴുന്നള്ളത്തും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശേഷാല്‍ ചടങ്ങുകളും നടക്കും . 2025 ഫെബ്രുവരി 3 ന് പുഷ്പാഭിഷേകം , ഏപ്രില്‍ 11 ന് അമ്മന്‍ കാവില്‍ പൊങ്കാല എന്നിവയും നടക്കും achancovil
Read Moreഅച്ചന്‍കോവില്‍ : കറുപ്പന്‍ തുള്ളല്‍ തുടങ്ങി
konnivartha.com: അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ അയ്യപ്പന്‍ ഗൃഹസ്ഥനായി നിലകൊള്ളുന്നു. ഇടതും വലതുമായി പൂര്‍ണ്ണ, പുഷ്കല എന്നീ പ്രതിഷ്ഠകള്‍. ധനു-1 ന് കൊടിയേറുന്ന ഉത്സവത്തിന്റെ മൂന്നാം ദിനം മുതല്‍ ആരംഭിക്കുന്ന ചടങ്ങാണ് കറുപ്പന്‍ തുള്ളല്‍. ആചാരപ്പെരുമയില്‍ അച്ചന്‍കോവില്‍ ധര്‍മ്മശാസ്താവിന്റെ പരിവാരമൂര്‍ത്തിയായ കറുപ്പസ്വാമിക്ക് പ്രാധാന്യമുണ്ട്. ഇവിടെ എത്തുന്നവര്‍ അഭീഷ്ടസിദ്ധിക്ക് കറുപ്പനൂട്ട് നടത്തിയാണ് മടങ്ങുക. കറുപ്പന്‍ കോവിലിലെ കാര്‍മ്മികസ്ഥാനം കറുപ്പന്‍ പൂജാരിക്കാണ്. വെള്ളാള സമുദായത്തില്‍പ്പെട്ട താഴത്തേതില്‍ കുടുംബത്തിനാണ് പൂജാരിസ്ഥാനം. ഉത്സവത്തിന് ചപ്രം എഴുന്നള്ളിപ്പിനും, രഥോത്സവത്തിന് അകമ്പടി സേവിക്കാനും കറുപ്പുസ്വാമിയുണ്ടാകും. പരമശിവന്‍, മഹിഷീനിഗ്രഹത്തിന് നിയുക്തനായ മണികണ്ഠനെ സഹായിക്കാന്‍ മൂര്‍ച്ചയുള്ള ‘കുശ’ എന്ന പല്ല് ഉപയോഗിച്ച് സിദ്ധികര്‍മ്മത്തിലൂടെ സൃഷ്ടിച്ച ശക്തിമാനായ ഭൂതഗണമാണ് കറുപ്പ സ്വാമി. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കാലുറകളണിഞ്ഞ്, കച്ചമണികള്‍ കെട്ടി, ശിരസില്‍ അലങ്കാരവസ്ത്രം ചുറ്റി, വലങ്കയ്യില്‍ വേലും ഇടങ്കയ്യില്‍ ഭസ്മക്കൊപ്പരയും വഹിച്ച് പ്രത്യേക ഭാവാദികളോടെ കറുപ്പ സ്വാമി രംഗത്തെത്തുമ്പോള്‍ സ്ത്രീജനങ്ങള്‍ വായ്ക്കുരവയുടെ…
Read More