konnivartha.com/ ന്യൂഡല്‍ഹി : ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന് കീഴിലുള്ള ഗ്രീവിയൻസ് കൗൺസിലിന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന്റെ അംഗീകാരം. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നിയമത്തിന്‍റെ ഭാഗമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ (ഡിജിറ്റല്‍ മീഡിയ) ഉള്‍പ്പെടെ നടപ്പാക്കേണ്ട കോഡ് ഓഫ് എത്തിക്‌സിലെ സ്വയം നിയന്ത്രണ ബോഡി രൂപീകരണത്തില്‍ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ഗ്രീവന്‍സ് കൗണ്‍സിലിനു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത് . ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ കീഴിൽ രൂപീകരിച്ച ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ഗ്രീവന്‍സ് കൗണ്‍സിലിനാണ് (JMAGC) കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രായലം, അനുമതി നല്‍കിയത്. ഇന്ത്യയിൽ തന്നെ ആകെ 10 ഗ്രീവൻസ് കൗൺസിൽ സമിതികൾക്കാണ് മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്. ഇതോടെ ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ അംഗങ്ങളായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ…
Read More