പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

  konnivartha.com : പതിനാറുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി ലോഡ്ജിലാക്കി അവിടെവച്ച് ലൈംഗികമായി പലതവണ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, പോക്സോ വകുപ്പുകൾ പ്രകാരം കോയിപ്രം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം പുളിമാത്ത് കൊടുവഴന്നൂർ ചേനവിള നിന്നും ചിറ്റാർ സീതത്തോട് മുണ്ടൻപാറ ഗുരുനാഥൻമണ്ണിൽ താമസം സുരേഷ് കുമാറിന്റെ മകൻ സനിൽ സുരേഷ് (22) ആണ് പിടിയിലായത്. വ്യാഴം രാവിലെ 10.30 ന് വീട്ടിൽ നിന്നും സുഹൃത്തിനെ കാണാണെന്ന് പറഞ്ഞിറങ്ങിയ പെൺകുട്ടിയെ, യുവാവ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ കാണാതായതിന്, അന്നുതന്നെ പോലീസ് കേസെടുത്ത് എസ് ഐ താഹാകുഞ്ഞിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തുടർന്ന് വെള്ളിയാഴ്ച പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. വനിതാ പോലീസ് വീട്ടിലെത്തി കുട്ടിയെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുപോയി ശിശു സൗഹൃദ കേന്ദ്രത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് സനൽ തട്ടിക്കൊണ്ടുപോയി…

Read More