ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്നു

  konnivartha.com/ റാന്നി: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്നു. തടസം പിടിക്കാന്‍ ശ്രമിച്ച യുവതിയുടെ മാതാപിതാക്കളെയും സഹോദരിയെയും മാരകമായി പരുക്കേല്‍പ്പിച്ചു. കീക്കോഴൂര്‍ മലര്‍വാടി ഇരട്ടത്തലപ്പനയ്ക്കല്‍ രജിത മോള്‍ (27) ആണ് മരിച്ചത്. രജിതയുടെ പിതാവ് വി.എ. രാജു (60), മാതാവ് ഗീത (51), സഹോദരി അപ്പു എന്നിവര്‍ക്കാണ് പരുക്ക്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ റാന്നി ബ്ലോക്ക് പടി വടക്കേടത്ത് വീട്ടില്‍ സത്യന്റെ മകന്‍ അതുല്‍ സത്യന്‍ (29) ആണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 9.30 നാണ് സംഭവം. രജിതയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അതുല്‍ രക്ഷപ്പെട്ടുവെന്നാണ് സൂചന.

Read More