‘സസ്മതി ശ്രീമദ് ഭാഗവത സപ്താഹ മഹായജ്ഞത്തോടനുബന്ധിച്ച് അവലോകനയോഗം ചേര്‍ന്നു

  തിരുവല്ല ശ്രീഗോവിന്ദന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ‘സസ്മതി ശ്രീമദ് ഭാഗവത സപ്താഹ മഹായജ്ഞത്തോടനുബന്ധിച്ച് അവലോകനയോഗം സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂറിന്റെ അധ്യക്ഷതയില്‍ തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫിസില്‍ ചേര്‍ന്നു. ഡിസംബര്‍ 18 മുതല്‍ 25 വരെയാണ് സപ്താഹം. ഹരിത ചട്ടം അനുസരിച്ച് സപ്താഹം സംഘടിപ്പിക്കണമെന്ന് സബ് കലക്ടര്‍ വ്യക്തമാക്കി. ക്ഷേത്രത്തിന് മുന്നിലെ റോഡില്‍ ലോഹ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പന്തല്‍ നിര്‍മിക്കും. കെഎസ്ഇബിയുടെ നേതൃത്വത്തില്‍ തടസമില്ലാതെ വൈദ്യുതി ഉറപ്പാക്കും. ക്ഷേത്ര പരിസരത്തെ ഓടകള്‍ വൃത്തിയാക്കുന്നതിനും കാട് വെട്ടിതെളിക്കുന്നതിനും ദിവസവും ക്ലോറിനേഷന്‍ ചെയ്യുന്നതിനും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനും നഗരസഭയെ ചുമതലപ്പെടുത്തി. ഘോഷയാത്ര നടക്കുന്ന ഡിസംബര്‍ 18 ന് ക്ഷേത്രത്തിലേക്കുള്ള പ്രധാനവീഥിയില്‍ അനധികൃത വാഹന പാര്‍ക്കിംഗ് നിരോധിക്കും. സപ്താഹത്തോടനുബന്ധിച്ച് ഭക്ഷണ വിതരണ സമയത്ത് ഫുഡ് സേഫ്റ്റി സ്പെഷ്യല്‍ സ്‌ക്വാഡിന്റെ സേവനം ഉണ്ടാകും. തടസമില്ലാതെ ജലവിതരണവും അഗ്‌നിശമന സേനയുടെ സേവനവും ഉറപ്പാക്കും. സപ്താഹവുമായി…

Read More