ഇന്ത്യൻ തീരത്ത് നിന്നും അപൂർവയിനം മീനിനെ കണ്ടെത്തി: നിമിഷങ്ങൾക്കുള്ളിൽ നിറം മാറും; നട്ടെല്ലിൽ ശക്തിയേറിയ വിഷം (സിഎംഎഫ്ആർഐയിലെ ഗവേഷകർ കണ്ടെത്തിയത് സ്‌കോർപിയോൺ മത്സ്യവിഭാഗത്തിലെ വളരെ അപൂർവമായ ബാൻഡ് ടെയിൽ സ്‌കോർപിയോൺ മത്സ്യത്തെ) കോന്നി വാര്‍ത്ത ന്യൂസ് ഡെസ്ക് കോന്നി : നിമിഷങ്ങൾക്കുള്ളിൽ നിറം മാറാൻ കഴിയുന്ന അപൂർവയിനം മത്സ്യത്തെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ഗവേഷകർ കണ്ടെത്തി. സ്‌കോർപിയോൺ മത്സ്യ വിഭാഗത്തിൽ പെട്ട വളെര അപൂർവമായ ‘ബാൻഡ്‌ടെയിൽ സ്‌കോർപിയോൺ’ മത്സ്യത്തെയാണ് തമിഴ്‌നാട്ടിലെ സേതുകരൈ തീരത്ത് നിന്ന് ഗവേഷകർ കണ്ടെത്തിയത്. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഈ മീനിനെ ജീവനോടെ ലഭിക്കുന്നത്. കടൽപുല്ലുകളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കടലിനടിയിലൂടെയുള്ള ഗവേഷണ സഞ്ചാരത്തിനിടെയാണ് കടൽപുല്ലുകൾക്കിടയിൽ നിന്ന് മത്സ്യത്തെ കണ്ടൈടുത്തത്. ഏറെ സവിശേഷതകളുള്ള ഈ മീൻ ഇരകളെ പിടിക്കുന്നതിനും ശത്രുക്കളിൽ നിന്ന് രക്ഷ നേടാനുമാണ് നിറം മാറുന്നത്. ആദ്യകാഴ്ചയിൽ പവിഴത്തണ്ട് പോലെ…
Read More