ഗോവ മുഖ്യമന്ത്രിയ്ക്ക് സ്നേഹ സമ്മാനമായി അതിവേഗ രേഖചിത്രം

  konnivartha.com/ പത്തനംതിട്ട : കേരളത്തിന്റെ വികസനസാദ്ധ്യതകൾ ചർച്ച ചെയ്യാൻ ഗോവ മുഖ്യമന്ത്രി ഡോ : പ്രമോദ് സാവന്ത് നയിച്ച ‘ഇന്റലച്ചൽസ് കോൺക്ളേവിൽ ‘ സെലിബ്രിറ്റി ഗസ്റ്റായി എത്തിയ ജിതേഷ്ജി സംസ്ഥാനത്തിന്റെ വികസനനിർദ്ദേശങ്ങൾക്കൊപ്പം ഗോവ മുഖ്യമന്ത്രിയുടെ തത്സമയ അതിവേഗം രേഖചിത്രവും വരച്ചുനൽകി ഗോവ മുഖ്യന്റെ മനം കവർന്നു. സമപ്രായക്കാരനായ ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്തുമായി വർഷങ്ങളുടെ മുൻപരിചയമുള്ള ജിതേഷ്ജി ഇക്കഴിഞ്ഞ വർഷം ഗോവയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ വിശിഷ്ടതിഥിയായി പങ്കെടുത്ത് ഗോവ മുഖ്യമന്ത്രിയും ഗവർണറും മന്ത്രിമാരും ജനപ്രതിനിധികളും ഐ എ എസ് – ഐ പി എസ് ഓഫീസർമാരുമടങ്ങുന്ന പ്രൌഡസദസ്സിനെ ഗോവ രാജഭവനിൽ ഒരുക്കിയ വേദിയിൽ അഭിസംബോധനചെയ്ത് സംസാരിച്ചിരുന്നു. കേരളത്തിൽ നിന്ന് ഗോവയിലേക്കും ഗോവയിൽ നിന്ന് കേരളത്തിലേക്കും എന്ന നിലയിൽ വന്ദേഭാരത്‌ എക്സ്പ്രസ്സ് ട്രെയിൻ സർവീസ് ക്രമീകരിച്ചാൽ ഇരുസംസ്ഥാനങ്ങളുടെയും ടൂറിസം സാധ്യതകൾ പതിന്മടങ്ങ് വർദ്ധിപ്പിക്കുമെന്ന നിർദ്ദേശവും ജിതേഷ്ജി…

Read More