കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടലില്‍ പുതിയ പാറമട വരുന്നു : അനുമതികള്‍ ലഭിച്ചത് റോക്കറ്റ് വേഗതയില്‍

  konnivartha.com: പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കില്‍ കൂടല്‍ വില്ലേജിലെ കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടലില്‍ പുതിയ പാറമട വരുന്നു . എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പാറമടയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയത് . കൂടല്‍ വില്ലേജിലെ ബ്ലോക്ക് മുപ്പതില്‍ ഉള്‍പ്പെട്ട റീ സര്‍വേ നമ്പര്‍ 56/36, 56/37,56/38, 56/39,63/2ല്‍ ഉള്‍പ്പെട്ട പ്രദേശത്ത് ആണ് പാറമടയ്ക്ക് വേണ്ടി ഉള്ള അപേക്ഷ നല്കിയതും വിവിധ വകുപ്പുകളുടെ അനുമതി പത്രം ലഭ്യമാക്കിയതും . ഒരു കോടി രൂപയ്ക്ക് മുകളിലാണ് പ്രോജക്റ്റ് തുകയായി കാണിച്ചിരിക്കുന്നത് . പാറമട മൂലം ഉള്ള ഭൂമിയ്ക്ക് ഉള്ള പരിസ്ഥിതി ആഘാതം , വായുമലിനീകരണം ,പ്രദേശത്തെ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന വിവിധ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് അടുത്ത മാസം മൂന്നിന് കലഞ്ഞൂരില്‍ വെച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ പൊതു ജനകീയ അഭിപ്രായം തേടും . പരാതികള്‍ ഇവിടെ മാത്രം ഉന്നയിക്കാന്‍ ഉള്ള…

Read More