konnivartha.com: മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനികനെ ധീരമായി രക്ഷപെടുത്തി പത്തനംതിട്ടയുടെയും കോന്നിയുടെയും അഭിമാനമായി മാറിയ കോന്നി സ്വദേശി ക്യാപ്റ്റൻ റീന വർഗീസിനെ കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ വീട്ടിൽ എത്തി ആദരിച്ചു . കോന്നി ആമകുന്ന് കൊണ്ടോടിക്കൽ വീട്ടിൽ റീന വർഗീസ് ആണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ ദിവസങ്ങൾക്കു മുൻപ് നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ പരിക്കേറ്റ ജവാനെയാണ് സ്വന്തം ജീവൻ പോലും മറന്ന് ആക്രമണഭൂമിയിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്. പവൻ ഹംസിന്റെ ഡൗപിൻ എൻ ഹെലികോപ്റ്ററിന്റെ പൈലറ്റാണ് റീന. കഴിഞ്ഞ തിങ്കളാഴ്ച കോപർഷി വനത്തിൽ ആണ് പോലീസും സി ആർ പി എഫ് ഉം ചേർന്ന് മാവോയിസ്റ്റുകളെ നേരിട്ടത്.ഏറ്റുമുട്ടലിന് ഇടയിൽ വെടിയേറ്റ ഗഡ്ചിറോളി പോലീസിന്റെ സി 60 യൂണിറ്റ് കമാൻഡോ കുമോദ്…
Read Moreടാഗ്: a native of Konni
കോന്നി സ്വദേശി വിഷ്ണു മോഹനെ ബിജെപി ദക്ഷിണ (തിരുവനന്തപുരം) മേഖല സെക്രട്ടറി യായി പ്രഖ്യാപിച്ചു
KONNIVARTHA.COM : കോന്നി സ്വദേശി വിഷ്ണു മോഹനെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ദക്ഷിണമേഖലയുടെ സെക്രട്ടറി ആയി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചു. ആർഎസ്എസിലൂടെ പൊതു പ്രവർത്തന രംഗത്ത് എത്തി. ബാലഗോകുലം താലൂക്ക് കാര്യദർശി, ആർഎസ്എസ് താലൂക്ക് കാര്യവാഹ്, യുവമോർച്ച ജില്ലാ പ്രസിഡൻറ്, സംസ്ഥാന സമിതി അംഗം, ബിജെപി ജില്ലാ സെക്രടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.ഓട്ടോമൊബൈൽ എഞ്ചിനീയറിംങ്ങ് ബിരുധദാരി ആണ്.
Read More