പുതിയ അധ്യയന വര്‍ഷത്തിന് മുമ്പ് സ്‌കൂളുകളില്‍ ജനകീയ കാമ്പയിനിലൂടെ ശുചീകരണം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കൂളുകളുടെ സുരക്ഷ പ്രത്യേകമായി പരിശോധിച്ച് ഉറപ്പുവരുത്തണം. സ്‌കൂള്‍ പരിസരത്തുള്ള അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് വിദ്യാഭ്യാസ- തദ്ദേശ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മഴക്കാല മുന്നൊരുക്ക യോഗത്തില്‍ അധ്യക്ഷയായിരുന്നു മന്ത്രി. ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം ജില്ലാ- താലൂക്ക് തലത്തില്‍ നടപ്പാക്കണം. ഇവര്‍ക്ക് ആവശ്യായ പരിശീലനം കൃത്യമായി നല്‍കണം. ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ പുതുക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടി എല്ലാ വകുപ്പും സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി മഴക്കാലപൂര്‍വ ശുചീകരണം ആരംഭിക്കണം. ഓട, കൈത്തോട്, കല്‍വര്‍ട്ട്, ചെറിയ കനാല്‍ തുടങ്ങിയവയിലെ തടസം നീക്കണം. മാലിന്യ നിര്‍മാര്‍ജനം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍…
Read More