ആധുനിക സൗകര്യങ്ങളോട് കൂടിയ മാതൃകാഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും : മന്ത്രി എ.കെ ശശീന്ദ്രന്‍

    konnivartha.com : ആധുനിക സൗകര്യങ്ങളോട് കൂടിയ മാതൃകാഫോറസ്റ്റ് സ്റ്റേഷന്‍ വനംവകുപ്പ് ജീവനക്കാര്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം പകരുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. റാന്നി ഡിവിഷനില്‍ ഗ്രൂഡിക്കല്‍ റേഞ്ചില്‍ കൊച്ചുകോയിക്കല്‍ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റേയും ഡോര്‍മിറ്ററിയുടേയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.   നബാര്‍ഡ് ഫണ്ടില്‍ നിന്ന് 82 ലക്ഷം രൂപയും പ്ലാന്‍ ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപയും ചെലവഴിച്ചാണ് ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മാണം നടത്തിയത്. 1990 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഫോറസ്റ്റ് സ്റ്റേഷന്‍ മതിയായ സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ആവശ്യങ്ങളും സൗകര്യങ്ങളും കണക്കിലെടുത്താണ് പുതിയ കെട്ടിടം പണികഴിപ്പിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം പൊതുസമൂഹത്തിന് മെച്ചപ്പെട്ട പരിഹാരം തേടാന്‍ ഉപകരിക്കുമെന്നും വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും മന്ത്രി…

Read More