പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൊല്ലം കിളികൊല്ലൂർ വടക്കേവിള , പുന്തലത്താഴം നഗറിൽ, പുന്തല പടിഞ്ഞാറ്റേതിൽ വീട്ടിൽ സുബിൻ(22) അടൂർ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ ഫെബ്രുവരി, ജൂലൈ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച പ്രതി അടൂരെത്തി, പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസ് മൊഴിവാങ്ങി, കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ്, ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയോടെ കിളികൊല്ലൂരിൽ നിന്നും അടൂർ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ വിവിധ സ്ഥലങ്ങളിൽ…
Read More