പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം, പ്രതി അറസ്റ്റിൽ

  മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുന്നതിനെ തുടർന്ന്,ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുന്ന 12 വയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയയാളെ പിടികൂടി. ചെങ്ങന്നൂർ പാണ്ടനാട് വൻമഴി വാഴത്തറയിൽ വീട്ടിൽ നിന്നും, മെഴുവേലി പത്തിശ്ശേരി പ്രദീപ്‌ ഭവനം വീട്ടിൽ താമസിക്കുന്ന തങ്കപ്പന്റെ മകൻ ഉത്തമൻ വി റ്റി (56) ആണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. 2021 സെപ്റ്റംബർ മാസത്തിലൊരു ദിവസം, കുട്ടിയുടെ അമ്മയുടെ വീടിനു സമീപമുള്ള പ്രതിയുടെ ഭാര്യാമാതാവിന്റെ കടയിൽ വച്ചാണ് സംഭവം. സോപ്പ് വാങ്ങാനെത്തിയ കുട്ടിയെ കടയ്ക്കുള്ളിൽ പിടിച്ചുകയറ്റി ലൈംഗികാതിക്രമം കാണിച്ചെന്നാണ് കേസ്. വെക്കേഷൻ കാലത്ത് അമ്മയുടെ വീട്ടിലാണ് പെൺകുട്ടി താമസിച്ചുവന്നിരുന്നത്. കോഴഞ്ചേരി വൺ സ്റ്റോപ്പ്‌ സെന്ററിൽ കഴിഞ്ഞുവരുന്നതായി വിവരം ലഭിച്ചപ്പോൾ, വനിതാ പോലീസ് അവിടെയെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന്, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിക്കുകയും, കോടതിയിൽ അപേക്ഷ നൽകി മൊഴി എടുപ്പിക്കുകയും ചെയ്തു. പ്രതിയെപ്പറ്റി നടത്തിയ…

Read More