konnivartha.com : സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, വ്യവസായമേഖലകളുടെ പുരോഗതി ലക്ഷ്യമിട്ട് ഒക്ടോബർ ഒന്ന് മുതൽ 14 വരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം യൂറോപ്പ് സന്ദർശിക്കും. ഫിൻലൻഡ്, നോർവേ, ഇംഗ്ലണ്ട് (ലണ്ടൻ), ഫ്രാൻസ് (പാരീസ്) തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പര്യടനം. കേരളവും ഫിൻലാന്റും തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനും ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കുന്നതിനുമാണ് മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും അടങ്ങുന്ന സംഘം ഫിൻലാൻഡ് സന്ദർശിക്കുന്നത്. കൂടാതെ അവിടെയുള്ള പ്രമുഖ ബഹുരാഷ്ട്രകമ്പനികൾ സന്ദർശിച്ച് കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരാനുള്ള സാധ്യതകൾ ആരായും. പ്രമുഖ മൊബൈൽ നിർമ്മാണ കമ്പനിയായ നോക്കിയയുടെ എക്‌സിക്യൂട്ടീവ് എക്‌സ്പീരിയൻസ് സെന്റർ സന്ദർശനം, ഫിൻലാൻഡിലെ വിവിധ ഐ.ടി കമ്പനികളുമായി ചർച്ച, ടൂറിസം മേഖലയിലെയും ആയുർവേദരംഗത്തെയും സഹകരണം ആസൂത്രണം ചെയ്യൽ എന്നിങ്ങനെ വിവിധ കൂടിക്കാഴ്ചകളുണ്ട്. മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുകയാണ് നോർവെ സന്ദർശനത്തിന്റെ പ്രധാനലക്ഷ്യം. നോർവീജിയൻ ജിയോടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്…
Read More