തൊഴിലും, തൊഴിൽ സ്ഥാപനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു മാർച്ച് നടത്തി

  konnivartha.com/ പത്തനംതിട്ട : തൊഴിലും, തൊഴിൽ സ്ഥാപനങ്ങളും  സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു മെഡിക്കൽ ടെക്‌നീഷ്യരും, ഉടമകളും ചേര്‍ന്ന് പത്തനംതിട്ട ഡി എം ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മിനിമം സ്റ്റാൻഡേർഡിലെ അപാകതകൾ പരിഹരിക്കുക.തൊഴിലും, തൊഴിലിടങ്ങളും സംരക്ഷിക്കുക പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുക എന്നീ വിവിധ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു കേരളാ പാരാ മെഡിക്കൽ കോർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് സംഘടിപ്പിച്ചത്. സെന്റർ ജംഗ്‌ഷനിൽ നിന്നാരംഭിച്ച മാർച്ച് കലക്‌ടറേറ്റിനു മുന്നിൽ അവസാനിച്ചു. വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ് ധർണ്ണ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള തൊഴിലും തൊഴിൽ സ്ഥാപനങ്ങളും നിലനിർത്തിക്കൊണ്ടാകണം നിയമം വരേണ്ടതെന്നും, നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും ടെക്‌നീഷ്യന്മാരെയും പരിഗണിക്കാതെ നിയമം നടപ്പിലാക്കരുതെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.അനിൽ കെ രവി, ലിസി ജോസ്, സിഐടിയു ജില്ലാ സെക്രട്ടറി ടികെ അനിൽകുമാർ,…

Read More