മുപ്പതാമത് രാജ്യാന്തര ചലച്ചിത്ര മേള ലോകോത്തര സിനിമകൾക്ക് വേദിയാകുമ്പോൾ, മനുഷ്യത്വത്തിൻ്റെ മഹത്തായ സന്ദേശവുമായി മേളയുടെ മുഖ്യവേദിയായ ടാഗോർ തിയറ്റർ പരിസരം ശ്രദ്ധാകേന്ദ്രമാകുന്നു. സിനിമ സിരകളിലൊഴുകുന്ന ആവേശത്തിനൊപ്പം, സഹജീവികൾക്കായി ജീവൻ്റെ തുള്ളികൾ പകർന്നുനൽകാൻ ആഹ്വാനം ചെയ്യുന്ന ‘സിനി ബ്ലഡ്’ രക്തദാന അവബോധ പരിപാടിയാണ് ടാഗോറിൽ ഒരുക്കിയിട്ടുള്ളത്. കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ, കേരള പോലീസിൻ്റെ ‘പോൾ ബ്ലഡ്’ വിഭാഗം, കേരള ചലച്ചിത്ര അക്കാദമി എന്നിവ സംയുക്തമായി ഒരുക്കുന്ന ഈ ജീവൻരക്ഷാ ദൗത്യം, ചലച്ചിത്ര ആസ്വാദനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത കൂടി ഓർമ്മിപ്പിക്കുന്ന വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ വർഷം ടാഗോർ തിയറ്റർ കോമ്പൗണ്ടിൽ തുടക്കം കുറിച്ച ഈ സംരംഭം, ഇത്തവണ കൂടുതൽ വിപുലമായ സൗകര്യങ്ങളോടെയും ജനപങ്കാളിത്തത്തോടെയുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി സന്നദ്ധ രക്തദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, രക്തദാനത്തെക്കുറിച്ചുള്ള സംശയങ്ങളും ഭയങ്ങളും മാറ്റിയെടുക്കുക, ഒരു ബ്ലഡ് ബാങ്കിൽ…
Read More