പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പ്രണയം നടിച്ച്, തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം  പെരുന്ന പുഴവാത് ഹിദായത് നഗറിൽ തോട്ടുപറമ്പ്  വീട്ടിൽ സുജിത് (24) ആണ് പെരുനാട് പോലീസിന്റെ  പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച്ച വീട്ടിൽ നിന്നും പെൺകുട്ടിയെ കാണാതായിരുന്നു, സ്കൂളിലേക്ക്  പോയ കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. തട്ടിക്കൊണ്ടുപോകലിനും  ബലാൽസംഗത്തിനും പോക്സോ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത പെരുനാട് പോലീസ്, ഇൻസ്‌പെക്ടർ യു രാജിവ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ പ്രതിയുമൊത്ത് കണ്ടെത്തുകയായിരുന്നു. അത്തിക്കയം, റാന്നി തുടങ്ങിയ  സ്ഥലങ്ങളിലെ കടകളിലും മറ്റുമുള്ള സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ചുവന്ന ഷർട്ട്‌ ധരിച്ച  യുവാവിനൊപ്പം അത്തിക്കയം റോഡിലൂടെ നടന്നു പോകുന്നതായി കണ്ടെത്തി. തുടർന്ന്, ഇവർ ഓട്ടോയിൽ കയറി പൂവന്മലയിലെത്തി. അവിടെ നിന്നും തിരുവല്ലക്ക് പോകുന്ന ഒരു പിക് അപ്പ്‌  വാനിൽ കയറിയപ്പോൾ…

Read More