മാളികപ്പുറം മരണപ്പെട്ടത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം

  konnivartha.com: ശബരിമലയില്‍ വൈദ്യുതി ആഘാതം മൂലം മാളികപ്പുറം മരണപ്പെട്ടതുമായി ബന്ധപ്പെട്ട്  സുരക്ഷാ ക്രമീകരണത്തില്‍ വീഴ്ചയുണ്ടോ എന്നത് അടക്കമുള്ള കാര്യത്തില്‍ സമഗ്ര അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി  പമ്പാ പോലീസില്‍ പരാതി നല്‍കി . ഇന്ത്യൻ രാഷ്‌ട്രപതി ദര്‍ശനത്തിന് എത്തുന്നതിന് മുന്‍പ് നിശ്ചയിച്ചിരുന്ന ദിവസമാണ് നീലിമല രണ്ടാം നടപന്തലിന്‍റെ ഭാഗത്ത്‌ അപകടം നടന്നത്. തെലുങ്കാന സംസ്ഥാനത്തുനിന്നും ശബരിമല ദർശനത്തിന് എത്തുകയും ദർശനം കഴിഞ്ഞു മടങ്ങി വരവേ തെലുങ്കാന മഹബുബ്നഗർ ഗോപാൽപേട്ട മണ്ഡൽ സ്വദേശിനി ഇ ഭരതമ്മ (60) എന്ന മാളികപ്പുറം ദാഹം മാറ്റാൻ വെള്ളം എടുക്കുവാനായി വാട്ടർ കീയോസ്ക്കിൽ പിടിച്ചപ്പോൾ വൈദ്യുതി പ്രവാഹത്താൽ മരണമടയാൻ ഇടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല പമ്പാ പോലീസില്‍ പരാതി നല്‍കി . ഇന്ത്യൻ…

Read More