konnivartha.com :നിയമസഭാ മന്ദിരം, രാജ്ഭവൻ, സെക്രട്ടറിയറ്റടക്കം സംസ്ഥാനത്ത് 82 ഇടത്ത് ഡ്രോണുകൾക്കും റാന്തൽപ്പട്ടങ്ങൾക്കും നിരോധനം ഏര്‍പ്പെടുത്തി .സംസ്ഥാന പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോ ഡ്രോൺ സോണുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേക സുരക്ഷിത മേഖലകളിൽ 500 മീറ്റർ പരിധിയിലും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള തന്ത്രപ്രധാന മേഖലകളുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലും സ്വകാര്യ, പൊതുമേഖല, പ്രതിരോധ വിമാനത്താവളങ്ങളുടെ മൂന്ന് കിലോമീറ്റർ പരിധിയിലുമാണ് ഡ്രോണുകൾക്ക് നിരോധനം. നിയമസഭാ മന്ദിരം, രാജ്ഭവൻ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഔദ്യോഗിക വസതികൾ, ഗവ. സെക്രട്ടറിയറ്റ്, വിഴിഞ്ഞം ഹാർബർ, തുമ്പ വിഎസ്എസ്സി, വട്ടിയൂർക്കാവ് ഐഎസ്ആർഒ സിസ്റ്റം യൂണിറ്റ് ആക്കുളത്തെ ദക്ഷിണ മേഖലാ വ്യോമസേന കമാൻഡന്റ് ഓഫീസ്, തിരുവനന്തപുരം, എറണാകുളം റിസർവ് ബാങ്ക്, ടെക്നോപാർക്ക്, മുക്കുന്നിമല റഡാർ സ്റ്റേഷൻ, പാങ്ങോട് മിലിട്ടറി ക്യാമ്പ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, പത്മനാഭസ്വാമി ക്ഷേത്രം, പൊലീസ്…
Read More