konnivartha.com: ആവേശത്തിൻ്റെ ആരവം ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം. ജലരാജാക്കന്മാരെ വരവേൽക്കാൻ പുന്നമട ഒരുങ്ങി.ലോകം കാത്തിരുന്ന ജലമേളയ്ക്ക് ( നെഹ്റു ട്രോഫി വള്ളംകളി ) ഇനി മണിക്കൂറുകൾ മാത്രം. വാശിയേറിയ പോരാട്ടത്തിൽ കിരീടം ചൂടാൻ ജലരാജാക്കന്മാരെല്ലാം സജ്ജമായിക്കഴിഞ്ഞു. രാവിലെ ഒൻപത് മുതൽ ചെറുവള്ളങ്ങളുടെ മത്സരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഫൈനൽ പോരാട്ടത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് വള്ളംകളി പ്രേമികൾ. നെഹ്റു ട്രോഫി: മത്സരവിജയികൾക്കുള്ള സമ്മാനം വിതരണം എച്ച് സലാം എംഎൽഎ നിർവഹിച്ചു നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം സംസ്കാരിക ഉത്സവത്തിൻ്റെ സമാപന വേദിയിൽ എച്ച് സലാം എംഎൽഎ നിര്‍വഹിച്ചു. ആലപ്പുഴക്കാരുടെ മനസ്സിൽ അലിഞ്ഞു ചേർന്ന വികാരമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് എംഎൽഎ പറഞ്ഞു. കഴിഞ്ഞ അഞ്ചുദിവസമായി സംഘടിപ്പിച്ച ഈ കലാപരിപാടികൾ കരയിലും…
Read Moreടാഗ്: 71-ാമത് നെഹ്റു ട്രോഫി വള്ളം കളി വിശേഷങ്ങള്‍
71-ാമത് നെഹ്റു ട്രോഫി വള്ളംകളി വിശേഷങ്ങള്‍ ( 24/08/2025 )
നെഹ്റു ട്രോഫി നിറച്ചാര്‍ത്ത് മത്സരം ഇന്ന് (24) konnivartha.com: ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ‘നിറച്ചാര്‍ത്ത്’ മത്സരം ഇന്ന് (ആഗസ്റ്റ് 24 ന് ) ഞായറാഴ്ച്ച രാവിലെ 09.30ന് ആലപ്പുഴ സെന്റ് ജോസഫ്സ് ഗേള്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പി പി ചിത്തരഞ്ജന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പെഴ്സണ്‍ കെ കെ ജയമ്മ അധ്യക്ഷത വഹിക്കും. എഡിഎം ആശാ സി എബ്രഹാം, നഗരസഭ കൗൺസിലർ റീഗോ രാജു, പ്രസ് ക്ലബ് പ്രസിഡൻ്റ് റോയ് കൊട്ടാരച്ചിറ, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കളറിംഗ് മത്സരവും യു പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന(പെയിന്റിംഗ്) മത്സരവുമാണ് നടത്തുക. ക്രയോണ്‍, പേസ്റ്റല്‍സ്, ജലച്ചായം, പോസ്റ്റര്‍ കളര്‍ എന്നിങ്ങനെ ഏതു മാധ്യമവും ഉപയോഗിക്കാം. ഓയില്‍…
Read More71-ാമത് നെഹ്റു ട്രോഫി വള്ളം കളി വിശേഷങ്ങള്‍
konnivartha.com: ആഗസ്റ്റ് 30ന് പുന്നമട കായലിൽ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളം കളിയുടെ ഓൺലൈൻ ടിക്കറ്റ് വിൽപ്പന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. https://nehrutrophy.nic.in എന്ന നെഹ്റു ട്രോഫിബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് വിൽപ്പന. ഫെഡറൽ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കരൂർ വൈശ്യ ബാങ്കും ആണ് ഇതിനായി പെയ്മെൻറ് ഗേറ്റ് വേ സംവിധാനം ഒരുക്കിയിരിക്കുന്നത്. കൂടാതെ ആലപ്പുഴ ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. നാലുപേര്‍ക്ക് പ്രവേശനം ലഭിക്കുന്ന നെഹ്റു പവലിയനിലെ പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് വില 25000 രൂപയാണ്. 10000 രൂപയാണ് ഒരാള്‍ക്ക് പ്രവേശനം ലഭിക്കുന്ന പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് നിരക്ക്. പ്ലാറ്റിനം കോര്‍ണർ ടിക്കറ്റുകള്‍ എടുക്കുന്നവരെ പവലിയനിലെത്തിക്കാന്‍ പ്രത്യേക ബോട്ട്…
Read More