konnivartha.com: മലയോര പ്രദേശമായ കോന്നിയുടെ വികസന പാതയിൽ ഒരു നാഴികക്കല്ലുകൂടി. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷിഭവനും 67- നമ്പര്‍ അങ്കണവാടി കെട്ടിടവും 20 ന് ഉദ്ഘാടനം ചെയ്യും എന്ന് കോന്നി പഞ്ചായത്ത് അറിയിച്ചു . കോന്നി ഗുർഗണ്ടസാരി ഇൻഡസ്ട്രിയല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സ്ഥലം സൗജന്യമായി നൽകിയത് . 2015- 2020 യുഡിഎഫ് ഭരണസമിതിയുടെ കാലയളവിൽ സ്ഥലം ഏറ്റെടുത്തു . 2020-2025 യുഡിഎഫ് ഭരണസമിതിയുടെ കാലയളവിൽ രണ്ട് കെട്ടിടവും 57.49 ലക്ഷം രൂപ ഫണ്ട് വകയിരുത്തി ഗ്രാമ പഞ്ചായത്ത് നിർമ്മിച്ചു. ഉദ്ഘാടനം 20-09-2025 രാവിലെ 11 മണിക്ക് കൃഷിഭവനിൽ വച്ച് ആന്റോ ആൻ്റണി എംപിയും അഡ്വ കെ.യു.ജനീഷ് കുമാർ എംഎൽഎയും നിർവഹിക്കും . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ് അധ്യക്ഷത വഹിക്കും . ജനപ്രതിനിധികൾ സാമൂഹിക രാഷ്ട്രീയ നേതാക്കൾ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ…
Read More