ഉപഗ്രഹ വിക്ഷേപണ ശേഷി വികസിപ്പിക്കുക ലക്ഷ്യമിട്ട്, 2020-21 സാമ്പത്തിക വർഷത്തിൽ 900 കോടി രൂപ ഇസ്റോയ്ക്ക് (ISRO) അനുവദിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്സണൽ, പൊതു ആവലാതികൾ, പെൻഷൻ, ആണവോർജ്ജ – ബഹിരാകാശ കാര്യങ്ങൾ എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹ മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിൽ വളരെക്കാലമായി ഇന്ത്യൻ ബഹിരാകാശ വകുപ്പ് സുപ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് ലോക്സഭയിലെ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു. 33 രാജ്യങ്ങളിൽ നിന്നുള്ള 328 ഉപഗ്രഹങ്ങൾ ഇതുവരെ ഇന്ത്യ വിക്ഷേപിച്ചു.25 മില്യൺ അമേരിക്കൻ ഡോളറും 189 മില്യൺ യൂറോയുമാണ് വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ ഇതുവരെ ലഭിച്ച വരുമാനം. ഉപഗ്രഹങ്ങളുടെ വാണിജ്യ വിക്ഷേപണവും സാമ്പത്തിക സ്വാശ്രയത്വവും ലക്ഷ്യമിട്ട് ബഹിരാകാശ വകുപ്പിന് കീഴിൽ പൊതുമേഖലാ സ്ഥാപനമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻ.എസ്.ഐ.എൽ.) കേന്ദ്രസർക്കാർ…
Read More