വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ കണ്ടെടുത്തത് 252 മൃതദേഹങ്ങള്‍.ഇരുനൂറിലേറെ ആളുകളെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്നു ആണ് നിലവില്‍ ലഭിച്ച വിവരം . 158 മരണങ്ങളാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത് .മരിച്ചവരില്‍ 86 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 73 പേര് പുരുഷന്മാരും 66 പേര് സ്ത്രീകളുമാണ്. 18 പേര് കുട്ടികളാണ്.75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.213 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 97 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. 117 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി. വയനാട്ടില്‍ 92 പേരും മലപ്പുറത്ത് അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്.രാത്രി ആയതിനാല്‍ ഇന്നത്തെ രക്ഷാ പ്രവര്‍ത്തനം താല്കാലികമായി നിര്‍ത്തി .നാളെ രാവിലെ രക്ഷാ പ്രവര്‍ത്തനം ആരംഭിക്കും .വയനാട്ടില്‍ കനത്ത മഴയാണ് പെയ്യുന്നത് . വയനാട് ജില്ലയിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്…
Read More