ജൂൺ 5:ആരവല്ലി മലനിരകളിൽ വനവൽക്കരണം:പ്രധാനമന്ത്രി വൃക്ഷത്തൈ നടും

  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, പരിസ്ഥിതി സംരക്ഷണത്തിനും ഹരിത ​ഗതാ​ഗതത്തിനും ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു കൊണ്ട് , 2025 ജൂൺ 5 ന് രാവിലെ 10:15 ന് ന്യൂഡൽഹിയിലെ ഭഗവാൻ മഹാവീർ വനസ്ഥലി പാർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക വൃക്ഷത്തൈ നടീൽ സംരംഭത്തിന് നേതൃത്വം നൽകും. ഏക് പേഡ് മാ കേ നാം പദ്ധതി പ്രകാരം പ്രധാനമന്ത്രി ഒരു ആൽമരം നടും. 700 കിലോമീറ്റർ ദൈർഘ്യമുള്ള ആരവല്ലി നിരകളിൽ വനവൽക്കരണം ലക്ഷ്യമിടുന്ന ‘ആരവല്ലി ഗ്രീൻ വാൾ പദ്ധതിയുടെ’ ഭാഗമാണിത്. ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് എന്നിവയുൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ 29 ജില്ലകളിലായുളള ആരവല്ലി മലനിരകൾക്ക് ചുറ്റുമുള്ള 5 കിലോമീറ്റർ ബഫർ പ്രദേശത്ത് പച്ചപ്പ് വ്യാപിപ്പിക്കുന്നതിനുള്ള ഒരു പ്രധാന സംരംഭമാണ് ഈ പദ്ധതി. വനവൽക്കരണം, പുനർവനവൽക്കരണം, ജലാശയങ്ങളുടെ പുനഃസ്ഥാപനം എന്നിവയിലൂടെ ആരവല്ലികളുടെ ജൈവവൈവിധ്യം വർദ്ധിപ്പിക്കുക എന്നതാണ്…

Read More

Nominations for Padma Awards–2026 open till 31st July, 2025

  Nominations/recommendations for the Padma Awards-2026 to be announced on the occasion of Republic Day, 2026 have started on 15th March, 2025. The last date for nominations for Padma Awards is 31st July, 2025. The nominations/recommendations for Padma Awards will only be received online on the Rashtriya Puraskar Portal (https://awards.gov.in ). The Padma Awards, namely, Padma Vibhushan, Padma Bhushan and Padma Shri, are amongst the highest civilian awards of the country. Instituted in 1954, these Awards are announced on the occasion of the Republic Day every year. The Award seeks…

Read More

പത്മ പുരസ്‌കാരങ്ങൾ – 2026 നുള്ള നാമനിർദ്ദേശങ്ങൾ 2025 ജൂലൈ 31 വരെ സമർപ്പിക്കാം

  2026-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്‌കാരങ്ങൾ 2026-നുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ 2025 മാർച്ച് 15-മുതൽ സ്വീകരിക്കാൻ ആരംഭിച്ചു. പത്മ പുരസ്‌കാരങ്ങൾക്കായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 31 ആണ്. പത്മ പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ രാഷ്ട്രീയ പുരസ്‌കാർ പോർട്ടലിൽ (https://awards.gov.in) ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്‌കാരങ്ങളിൽ ഉൾപ്പെട്ടതാണ് പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നീ പത്മ പുരസ്‌കാരങ്ങൾ . 1954-ൽ ആവിഷ്കരിച്ച ഈ പുരസ്കാരങ്ങൾ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്നു. ‘വിശിഷ്ട സേവനം ‘ അംഗീകരിക്കുന്നതിനാണ് ഈ പുരസ്‌കാരം ലക്ഷ്യമിടുന്നത്. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക പ്രവർത്തനം, ശാസ്ത്രം, എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങൾ, സിവിൽ സർവീസ്, വ്യാപാരം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും/ശാഖകളിലുമായി മികച്ചതും അനിതരസാധാരണവുമായ നേട്ടങ്ങൾ/സേവനം എന്നിവ കാഴ്ചവെച്ചവർക്കാണ് ഇവ നൽകുന്നത്. വംശം, തൊഴിൽ, പദവി,…

Read More

വേവ്സ് 2025: വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 29/04/2025 )

  വേവ്സ് 2025: മാധ്യമം, വിനോദം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സവിശേഷമായ ആഗോള പ്രദർശനം konnivartha.com: 2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി 2025 -വേവ്സ് ലോകത്തിലെ മാധ്യമ, വിനോദ, സാങ്കേതിക മേഖലയിലെ പ്രമുഖരായ നൂതനാശയ വിദഗ്ധരെ ഒരുമിച്ച് ചേർക്കുന്നു. അതിവിശാലമായി 15,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വേവ്സ് 2025 വേദി, വ്യവസായ ഭീമന്മാർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നിക്ഷേപകർ, അത്യാധുനിക സാങ്കേതിക വിദ്യാ വിദഗ്ധർ എന്നിവർക്ക് ഒത്തുചേരാനും ആഗോള വിനോദത്തിന്റെ ഭാവി പര്യവേക്ഷണം ചെയ്യാനുമുള്ള ഒരു സവിശേഷ വേദിയായി വർത്തിക്കും. നെറ്റ്ഫ്ലിക്സ്, ആമസോൺ, ഗൂഗിൾ, മെറ്റാ, സോണി, റിലയൻസ്, അഡോബ്, ടാറ്റ, ബാലാജി ടെലിഫിലിംസ്, ധർമ്മ പ്രൊഡക്ഷൻസ്, സരിഗമ, യാഷ് രാജ് ഫിലിംസ് എന്നിവയുൾപ്പെടെ 100-ലധികം പ്രമുഖ പ്രദർശകർ പരിപാടിയുടെ…

Read More

രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് ബില്ല് നിയമമായി

  konnivartha.com: വഖഫ് നിയമ ഭേദഗതി ബില്ലിൽ ഒപ്പ് വച്ച് രാഷ്ട്രപതി ദ്രൗപദി മുർമു . ഇതോടെ ബില്ല് നിയമമായി. ബില്ലില്‍ ഒപ്പ് വയ്ക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം ലീഗും രാഷ്ട്രപതിയോടഭ്യര്‍ത്ഥിച്ചിരുന്നു. ബില്ലിനെതിരെ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാനുള്ള നീക്കത്തിലുമായിരുന്നു. ഇതിനിടയിലാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നത്. കഴിഞ്ഞ ദിവസമാണ് പാർലമെന്റ് ബില്ല് പാസാക്കിയത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് ഇരുസഭകളിലും വഖഫ് ബില്ല് പാസാക്കിയിരുന്നത്. 232-ന് എതിരെ 288 വോട്ടുകൾക്കാണ് ബില്ല് ലോക്സഭയിൽ പാസായത്. രാജ്യസഭയിൽ നടന്ന വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തിരുന്നു. ഇസ്ലാമിക നിയമപ്രകാരം മതപരമോ, ജീവകാരുണ്യമോ, സ്വകാര്യമോ ആയ ആവശ്യങ്ങൾക്കായി ദൈവത്തിന്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന സ്വത്തുക്കളെയാണ് വഖഫ് എന്ന് വിളിക്കുന്നത്. 1954ൽ വഖഫുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നു. വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേൽനോട്ടം…

Read More

കല്ലേലി ആദിത്യ പൊങ്കാല കൂപ്പണ്‍ വിതരണ ഉദ്ഘാടനം ഇന്ന് ( 2025 ഫെബ്രുവരി 23)

  കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ (മൂലസ്ഥാനം )പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും 2025 ഏപ്രില്‍ 14 മുതല്‍ 23 വരെ നടക്കും . കല്ലേലി ആദിത്യ പൊങ്കാല ഏപ്രില്‍ 23 ന് ഭക്തജനങ്ങള്‍ സമര്‍പ്പിക്കും . ആദിത്യ പൊങ്കാലയുടെ കൂപ്പണ്‍ വിതരണ ഉദ്ഘാടനം 2025 ഫെബ്രുവരി 23 ഞായര്‍ രാവിലെ പത്തു മണിയ്ക്ക് കാവ് പ്രസിഡന്‍റ് അഡ്വ . സി വി ശാന്ത കുമാറിന്‍റെ അധ്യക്ഷതയില്‍ അടൂര്‍ ഡി വൈ എസ് പി സന്തോഷ്‌ കുമാര്‍ .ജി തിരു സന്നിധിയില്‍ നിര്‍വ്വഹിക്കും എന്ന് കാവ് ഭാരവാഹികള്‍ അറിയിച്ചു  

Read More

ഇന്ത്യ-യുഎസ് സമഗ്ര വാണിജ്യ സാങ്കേതികവിദ്യ സംരംഭത്തിന് തുടക്കം

2025 ഫെബ്രുവരി 13 ന് ഔദ്യോഗിക സന്ദർശനത്തിനായി വാഷിംഗ്ടൺ ഡിസിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ് ആതിഥേയത്വം വഹിച്ചു സ്വാതന്ത്ര്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങൾ, ബഹുസ്വരത എന്നിവയെ വിലമതിക്കുന്ന പരമാധികാരമുള്ള ജനാധിപത്യ രാജ്യങ്ങളുടെ നേതാക്കളെന്ന നിലയിൽ, പരസ്പര വിശ്വാസം, പൊതുവായ താൽപ്പര്യങ്ങൾ, സൗഹാർദ്ദം, പൗരന്മാരുടെ ഗണ്യമായ ഇടപെടൽ എന്നിവയിൽ അധിഷ്ഠിതമായ ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ശക്തി പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും ആവർത്തിച്ചു. പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും സൈനിക പങ്കാളിത്തത്തിനുള്ള അവസരങ്ങൾ, ത്വരിതപ്പെടുത്തിയ വാണിജ്യം & സാങ്കേതികവിദ്യ എന്നിവ ലക്ഷ്യമിട്ടുള്ള ഒരു പുതിയ സംരംഭത്തിന് – “യുഎസ്-ഇന്ത്യ കോംപാക്റ്റ് (Catalyzing Opportunities for Military Partnership, Accelerated Commerce & Technology ) 21-ാം നൂറ്റാണ്ടിനായി” -തുടക്കം കുറിച്ചു. സഹകരണത്തിന്റെ പ്രധാന സ്തംഭങ്ങളിൽ പരിവർത്തനാത്മക മാറ്റം കൊണ്ടുവരികയാണ്…

Read More

കല്ലേലി കാവില്‍ ഇന്ന് കുംഭപ്പാട്ട് ആശാൻ സ്മരണ ദിനം ( 2025 ജനുവരി 23 )

  കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ ആദ്യകാല ഊരാളി പ്രമുഖനും പ്രാചീന കലാരൂപവും കല്ലേലി ഊരാളി അപ്പൂപ്പന്റെ ഉണർത്തുപാട്ടും ഉറക്കുപാട്ടുമായ ചരിത്ര പുരാതനമായകുംഭപ്പാട്ടിന്റെ ആശാനുമായ കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ ഓർമ്മയ്ക്കായി ജനുവരി 23 കുംഭ പ്പാട്ട് ആശാൻസ്മരണ ദിനമായി കല്ലേലി കാവ് ഭരണ സമിതി ആചരിക്കുന്നു. രാവിലെ 9 മണിക്ക് പുഷ്പാർച്ചന 10 മണി മുതൽ സമൂഹസദ്യ .കുംഭപ്പാട്ട്

Read More

ഡോ.വി. നാരായണൻ ഐഎസ്ആർഒ ചെയർമാനാകും

ISRO Chairman Dr. S Somanath has retired, and Dr. V Narayanan has been appointed as the new Chairman, with effect from January 14, 2025. konnivartha.com: ഇന്ത്യന്‍ ബഹിരാകാശ എജന്‍സിയായ ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ.വി. നാരായണൻ ജനുവരി 14ന് സ്ഥാനമേൽക്കും.ഇപ്പോള്‍ എൽപിഎസ്‍സി മേധാവിയാണ്. നിലവിലെ ചെയർമാൻ ഡോ.എസ്.സോമനാഥ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.കന്യാകുമാരി സ്വദേശിയാണ് ഡോ : വി. നാരായണൻ കന്യാകുമാരി സ്വദേശിയാണ്.രണ്ടു വര്‍ഷത്തേക്കാണ് നിയമനം. ഡോ :വി.നാരായണന്‍ വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടറാണ് ഡോ :വി.നാരായണന്‍. ബഹിരാകാശ ശാസ്ത്ര വകുപ്പ് സെക്രട്ടറിയുടെയും സ്‌പേസ് കമ്മീഷന്‍ ചെയര്‍മാന്‍ ചുമതലയും ഡോ നാരായണനായിരിക്കും. സ്‌പേസ് കമ്മീഷന്‍ ചെയര്‍മാന്റെ ചുമതലയും വി നാരായണന്‍ വഹിക്കും. നാരായണന്‍ നാഗര്‍കോവില്‍ സ്വദേശിയാണ്. താമസം തിരുവനന്തപുരത്താണ്.വിക്ഷേപണ വാഹനങ്ങള്‍ക്കായുള്ള ലിക്വിഡ്, സെമി ക്രയോജനിക്, ക്രയോജനിക്…

Read More

അന്തിമ വോട്ടര്‍ പട്ടിക 2025 ജനുവരി ആറിന്

  അന്തിമ വോട്ടര്‍പട്ടികയ്ക്കായി കൂട്ടായ പ്രവര്‍ത്തനംവേണം – ജില്ലാ കലക്ടര്‍ konnivartha.com: യുവവോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പരാതിരഹിതമായ അന്തിമ വോട്ടര്‍ പട്ടിക 2025 ജനുവരി ആറിന് പ്രസിദ്ധീകരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കവെ ജില്ലയിലെ 1077 ബൂത്തുകളിലും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചു. ഡെപ്യുട്ടി കലക്ടര്‍മാര്‍ ഇനി മുതല്‍ ഇ.ആര്‍.ഒ മാര്‍ ആയി പ്രവര്‍ത്തിക്കും. ഇലക്ഷന്‍ കമ്മീഷന്റെ പുതുക്കിയ വിജ്ഞാപന പ്രകാരമാണിത്. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരായാണ് മാറ്റം. ഇആര്‍ഒമാരായിരുന്ന തഹസില്‍ദാര്‍മാര്‍ക്ക് പകരമാണ് സംവിധാനം. തഹസില്‍ദാര്‍മാര്‍ എ.ഇ.ആര്‍.ഒ മാരായി പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഇ.ആര്‍ഒ, എ.ഇ.ആര്‍.ഒ മാരുടെ വിവരങ്ങള്‍ നിയമസഭാ മണ്ഡലം, ഇ.ആര്‍.ഒ, എ.ഇ.ആര്‍.ഒ എന്ന ക്രമത്തില്‍ ചുവടെ. 111…

Read More