പത്മ പുരസ്‌കാരങ്ങൾ – 2026 നുള്ള നാമനിർദ്ദേശങ്ങൾ 2025 ജൂലൈ 31 വരെ സമർപ്പിക്കാം

  2026-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്‌കാരങ്ങൾ 2026-നുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ 2025 മാർച്ച് 15-മുതൽ സ്വീകരിക്കാൻ ആരംഭിച്ചു. പത്മ പുരസ്‌കാരങ്ങൾക്കായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 31 ആണ്. പത്മ പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ രാഷ്ട്രീയ പുരസ്‌കാർ പോർട്ടലിൽ (https://awards.gov.in) ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്‌കാരങ്ങളിൽ ഉൾപ്പെട്ടതാണ് പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നീ പത്മ പുരസ്‌കാരങ്ങൾ . 1954-ൽ ആവിഷ്കരിച്ച ഈ പുരസ്കാരങ്ങൾ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്നു. ‘വിശിഷ്ട സേവനം ‘ അംഗീകരിക്കുന്നതിനാണ് ഈ പുരസ്‌കാരം ലക്ഷ്യമിടുന്നത്. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക പ്രവർത്തനം, ശാസ്ത്രം, എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങൾ, സിവിൽ സർവീസ്, വ്യാപാരം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും/ശാഖകളിലുമായി മികച്ചതും അനിതരസാധാരണവുമായ നേട്ടങ്ങൾ/സേവനം എന്നിവ കാഴ്ചവെച്ചവർക്കാണ് ഇവ നൽകുന്നത്. വംശം, തൊഴിൽ, പദവി,…

Read More