കോന്നി വാര്‍ത്ത :കോന്നി താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ ഉടൻ തന്നെ നടപ്പിലാക്കാൻ ആരോഗ്യ വകുപ്പ് കോന്നി നിയോജക മണ്ഡലം തല അവലോകന യോഗത്തിൽ തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. താലൂക്ക് ആശുപത്രിയുടെ ബെഡ് സ്ട്രെങ്ങ്ത് നൂറായി ഉയർത്തി അനുമതി വാങ്ങാൻ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൻ്റെ എണ്ണത്തിലുള്ള 30 കിടക്കകൾ മാത്രമേ നിലവിലുള്ളു. അടിയന്തിരമായി ഇത് 50 ആയും, തുടർന്ന് 100 ആയും ഉയർത്തുന്നതു സംബന്ധിച്ച നടപടി സ്വീകരിക്കാനാണ് തീരുമാനമായത്. കിടക്കകളുടെ എണ്ണം കൂട്ടുന്നതു സംബന്ധിച്ച് തീരുമാനമാകുമ്പോൾ കൂടുതൽ തസ്തികകൾ അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. പത്ത് കോടി രൂപയുടെ വികസന പദ്ധതികൾ താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കുമെന്നും എം.എൽ.എ യോഗത്തെ അറിയിച്ചു.നിലവിലുള്ള കാഷ്വാലിറ്റി കെട്ടിടത്തിനു മുകളിലായി 5നില കെട്ടിടം…
Read More