15ാം നിയമസഭാ ആദ്യസമ്മേളനം :കോന്നി എം എല്‍ എ സത്യപ്രതിജ്ഞ ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : 15‐മത് നിയമസഭയുടെ പ്രഥമ സമ്മേളനത്തിന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കമായി.രാവിലെ ഒമ്പതിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു.പ്രോടേം സ്പീക്കര്‍ പിടിഎ റഹീം ആണ് എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ഇംഗ്ളീഷ് അക്ഷരമാലക്രമത്തിലാണ് നിയമസഭാ സെക്രട്ടറി അംഗങ്ങളെ പേരു വിളിച്ച് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്.ആദ്യം വള്ളിക്കുന്ന് എംഎൽഎ പി അബ്‌ദുൾ ഹമീദാണ് സത്യപ്രതിജ്ഞ ചെയ്തത്. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളിയാണ് അവസാനം സത്യപ്രതിജ്ഞയെടുക്കുക. സഭയിൽ 140 അംഗങ്ങളിൽ 53 പേർ പുതുമുഖങ്ങളാണ്.കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാറും ജില്ലയിലെ മറ്റ് എം എല്‍ എ മാരും സത്യപ്രതിജ്ഞ ചെയ്തു സത്യപ്രതിജ്ഞക്ക് മുമ്പ് തെരഞ്ഞെടുക്കപ്പെട്ടതായി വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എഎല്‍എമാര്‍ നിയമസഭാ സെക്രട്ടറിക്ക് കൈമാറി .ഒപ്പം,…
Read More