കോവിഡ് വ്യാപനം: പത്തനംതിട്ട ജില്ലയില്‍ പുതിയ 13 കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതിയ 13 കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ പി.ബി. നൂഹ് പ്രഖ്യാപിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 14, കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, 13, 17, നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, 12, 13, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, കടപ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, ഒന്‍പത് എന്നീ സ്ഥലങ്ങള്‍ ജൂലൈ 14 മുതല്‍ ഏഴ് ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ…
Read More