13 അവശ്യ സാധനങ്ങള്‍ക്ക് ആറു വര്‍ഷമായി വില കൂട്ടിയിട്ടില്ല: മന്ത്രി വീണാ ജോര്‍ജ്

  konnivartha.com : പതിമൂന്നിന അവശ്യസാധനങ്ങള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ആറു വര്‍ഷമായി ഒരു രൂപ പോലും വില കൂട്ടിയിട്ടില്ലെന്ന് ആരോഗ്യ, വനിത, ശിശുവികസന വകുപ്പു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കാവുംപാട്ട് ബില്‍ഡിംഗ്സില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ജില്ലാ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വലിയ ഇടപെടലാണ് സിവില്‍ സപ്ലൈസ് വകുപ്പ് നടത്തുന്നത്. വിപണിയില്‍ സര്‍ക്കാര്‍ നടത്തുന്നത് ജനകീയ ഇടപെടലാണ്. രണ്ടു വര്‍ഷത്തിനു ശേഷം സാധാരണ നിലയില്‍ നടക്കാന്‍ പോകുന്ന ഓണക്കാലമാണിത്. ഏറ്റവും മികച്ച രീതിയില്‍ ഓണക്കിറ്റ് വിതരണവും ഓണം ഫെയറും നടത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലാണ് ജില്ലാ ഓണം ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെയാണ് ഓണം ഫെയര്‍ നടക്കുക. ഫെയറില്‍പൊതുജനങ്ങള്‍ക്കാവശ്യമായ പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍,…

Read More