കോന്നി മണ്ഡലത്തില്‍ 1.66 കോടി രൂപയുടെ റോഡ് വികസനം

  കോന്നി  വാര്‍ത്ത :കോന്നി മണ്ഡലത്തിലെ ചിറ്റാർ, മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമാണ ഉദ്ഘടാനം അഡ്വ. കെ. യു. ജനീഷ് കുമാർ എം. എൽ.എ. നിർവഹിച്ചു. മണ്ഡലത്തിലെ തകർന്നു കിടന്ന പ്രധാനപ്പെട്ട ഗ്രാമീണ റോഡുകളാണ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.66 കോടി രൂപ മുതൽ മുടക്കി നിർമാണം ആരംഭിക്കുന്നത്. ചിറ്റാർ – ശ്രീ കൃഷ്ണ പുരം റോഡ് -25 ലക്ഷം ചിറ്റാർ ആറാട്ട്കുടുക്ക റോഡ് -25 ലക്ഷം, ചിറ്റാർ നീലിപിലാവ് കട്ടച്ചിറ കലുങ്കും സംരക്ഷണ ഭിത്തി നിർമ്മാണവും – 25 ലക്ഷം, ചിറ്റാർകിഴക്കേക്കര കോളനി റോഡ് -15 ലക്ഷം, ചിറ്റാർഅങ്കണവാടി – ഫാക്ടറിപ്പടി റോഡ് -25 ലക്ഷം മലയാലപ്പുഴ പഞ്ചായത്തിലെ മലയാലപ്പുഴ മാർത്ഥണ്ടോദയം – കുമ്പളാംപൊയ്ക റോഡ് -10 ലക്ഷം, മൈലപ്ര പഞ്ചായത്തിലെ വാഴയിൽ പടി…

Read More