കെ.എസ്.ആർ.ടി.സി: സ്‌പെഷ്യൽ സർവീസ് ബുക്കിംഗ് തുടങ്ങി

  konnivartha.com: കെ.എസ്.ആർ.ടി.സിയുടെ ഓണക്കാല സ്‌പെഷ്യൽ സർവീസുകളിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 29.08.2025 മുതൽ 15.09.2025 വരെയാണ് സ്‌പെഷ്യൽ സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് പ്രത്യേക അധിക സർവീസുകൾ ക്രമീകരിച്ചത്. കെ.എസ്.ആർ.ടി.സി പുതുതായി നിരത്തിലിറക്കിയ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ വിവിധ ശ്രേണിയിലുള്ള ബസ്സുകൾ ഉൾപ്പെടെ 84 അധിക സർവീസുകൾ ഓരോ ദിവസവും സർവീസ് നടത്തും. www.onlineksrtcswift.com വെബ്‌സൈറ്റ്, ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. സീറ്റുകൾ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.   konnivartha.com: ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെ 19.45ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി 20.15ബാംഗ്ലൂർ…

Read More

കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ പൂർത്തീകരണത്തിന് 1.16 കോടി രൂപ അനുവദിച്ചു

konnivartha.com: കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തീകരണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും 1.16 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. ബസ് സ്റ്റേഷനിൽ നിലവിൽ യാർട് നിർമ്മിച്ചതിന്റെ ശേഷിച്ച ഭാഗം ടാർ ചെയ്യുന്നതിനും ഡ്രയിനെജ് നിർമ്മിക്കുന്നതിനും ആയി 76.90 ലക്ഷം രൂപയും, യാത്രക്കാർക്ക് ആയി അമിനിറ്റി സെന്റർ, പോലീസ് എയ്ഡ് പോസ്റ്റ്, ശുചിമുറികൾ എന്നിവ നിർമ്മിക്കുന്നതിനായി 39. 86ലക്ഷം രൂപയുമാണ് അനുവദിച്ചത്. യാർഡ് നിർമ്മാണം പൊതുമരാമത്ത് നിരത്ത് വിഭാഗവും, അമിനിറ്റി സെന്റർ നിർമ്മാണം എൽ എസ് ജി ഡി യുമാണ് നിർവഹണം നടത്തുന്നത്. ബസ്റ്റാൻഡിലെ നിലവിലുള്ള യാർട് നിർമ്മാണത്തിന് HLL നിർവഹണ ഏജൻസിയായി ഒന്നരക്കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചിരുന്നു.കെട്ടിട നിർമ്മാണ പൂർത്തീകരണത്തിനും വൈദ്യുതീകരണത്തിനുമായി 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. സ്റ്റാൻഡിൽ ആവശ്യമായ ഹൈമാസ്…

Read More