konnivartha.com: കേന്ദ്ര റെയിൽവേ വാർത്ത വിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് റെയിൽവേ ബോർഡിലെ വാർ റൂം സന്ദർശിക്കുകയും ഉത്സവ സീസണിലെ യാത്രാ തിരക്ക് വിലയിരുത്തുകയും ചെയ്തു. 24 മണിക്കൂറും പ്രവർത്തിച്ചതിന് ജീവനക്കാരെ അദ്ദേഹം അഭിനന്ദിക്കുകയും ദീപാവലി ദിനത്തിൽ അവർക്ക് ആശംസകൾ നേരുകയും ചെയ്തു. നിലവിലുള്ള ഉത്സവ സീസണിൽ യാത്രക്കാരുടെ വർധന കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേ (IR) വിപുലമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. പൂജ, ദീപാവലി, ഛഠ് എന്നിവയുടെ വേളയിൽ സുഗമമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ 12,011 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സർവീസ് നടത്തിയ 7,724 ട്രെയിനുകളിൽ നിന്ന് ഗണ്യമായ വർദ്ധനയാണിത്. ഉത്സവത്തിരക്കേറിയ വേളയിൽ യാത്രക്കാർക്ക് സുഗമവും സുഖകരവുമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ പൂർണ്ണ ശക്തിയോടെ പ്രവർത്തിക്കുന്നു. പതിവ് ട്രെയിൻ സർവീസുകൾക്ക് പുറമേ,…
Read More