ഏഴുലക്ഷത്തിലേറെപ്പേരെ ഊട്ടി സന്നിധാനത്തെ അന്നദാനമണ്ഡപം

  :അന്നദാനത്തിനു സംഭാവനയായി ലഭിച്ചത് 2.18 കോടി രൂപ : മൂന്നുനേരമായി ദിവസവും ഇരുപതിനായിരത്തിലേറെപ്പേർക്ക് ഭക്ഷണം ശബരിമല: മണ്ഡല മഹോത്സവത്തിനു സമാപനം കുറിക്കാൻ മൂന്നുനാൾ ബാക്കി നിൽക്കേ ഏഴുലക്ഷത്തിലേറെപ്പേർക്ക് അന്നമേകിയതിന്റെ ചാരിതാർഥ്യത്തിൽ ദേവസ്വം ബോർഡിന്റെ സന്നിധാനത്തെ അന്നദാനമണ്ഡപം. ശബരീശ സന്നിധിയിലെ അന്നദാനത്തിന് ലോകമെമ്പാടുമുള്ള ഭക്തരിൽനിന്ന് ഇക്കുറി ഓൺലൈനായി ലഭിച്ച സംഭാവന 2.18 കോടി രൂപയാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ഡിസംബർ 22 വരെയുള്ള കണക്കനുസരിച്ച് 7,07,675 ഭക്തർക്കാണ് ഈ തീർഥാടനകാലത്ത് സന്നിധാനത്തെ അന്നാദനമണ്ഡപത്തിൽ സൗജന്യഭക്ഷണമേകിയത്. കഴിഞ്ഞവർഷം ഡിസംബർ 22 വരെ ആറരലക്ഷത്തിലേറെപ്പേർക്കാണ് അന്നദാനം നടത്തിയത്. കഴിഞ്ഞസീസണിനെ അപേക്ഷിച്ചു അഞ്ചുലക്ഷത്തോളം തീർഥാടകർ കൂടുതലായി എത്തിയ ഈ മണ്ഡലകാലത്ത് അൻപതിനായിരം പേർക്കു കൂടുതൽ ഭക്ഷണം നൽകാനായതിന്റെ ചാരിതാർഥ്യത്തിലാണ് ദേവസ്വം ബോർഡ്. എത്ര അയ്യപ്പഭക്തർ വന്നാലും അവർക്കെല്ലാം സൗജന്യമായി ഭക്ഷണമൊരുക്കാനുള്ള സംവിധാനം ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ്…

Read More

ശബരിമലയില്‍ ഇരുപതിനായിരത്തോളം നാളീകേരത്തിന്‍റെ നെയ്യഭിഷേകം

  KONNIVARTHA.COM : ചരിത്രത്തിലാദ്യമായി ഇരുപതിനായിരത്തോളം നാളീകേരത്തിന്റെ നെയ്യഭിഷേകം ശബരിമലയില്‍ നടന്നു. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ( 05.01.2022) നെയ്യഭിഷേകം നടന്നത് . ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായി വിഷ്ണു ശരണ്‍ ഭട്ടാണ് നെയ്യഭിഷേകം വഴിപാടായി നേര്‍ന്നത്. പതിനെട്ടായിരത്തി ഒന്ന് (18001) നെയ്തേങ്ങയുടെ അഭിഷേകമാണ് അദ്ദേഹം വഴിപാടായി നേര്‍ന്നത്. എന്നാല്‍ ഇരുപതിനായിരത്തോളം നാളീകേരം അഭിഷേകത്തിനായി തയ്യാറാക്കി. നെയ്യഭിഷേകത്തിനായി 18 ലക്ഷം രൂപയും ദേവസ്വത്തിലേക്ക് മുതല്‍ കൂട്ടായി അടച്ചു. 2280 കിലോ നെയ്യും 7.5 ടണ്‍ നാളീകരവുമാണ് അഭിഷേകത്തിനായി ഉപയോഗിച്ചു . പത്ത് ശാന്തിക്കാര്‍ രാപ്പകല്‍ ഇരുന്ന് നിറച്ച നെയ്തേങ്ങകള്‍ ചൊവ്വാഴ്ച്ചയോടെ ശ്രീലകത്തിന് സമീപത്തുളള നടയില്‍ എത്തിച്ചു. സുഹൃത്തും കിളിമാനൂര്‍ സ്വദേശിയുമായ ഉണ്ണികൃഷ്ണന്‍ പോറ്റി ആദ്യ നെയ്തേങ്ങ ഉടച്ചു നെയ്യഭിഷേകത്തിനുളള ഒരുക്കത്തിന് തുടക്കമിട്ടു. വഴിപാടുകാരനായ വ്യവസായിയുടെ സുഹൃത്തുക്കളും അവരുടെ ബന്ധുക്കളും അടങ്ങിയ സംഘം ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സന്നിധാനത്ത്…

Read More