കേന്ദ്ര ഉദ്യോഗസ്ഥ, പൊതു പരാതി & പെൻഷൻ മന്ത്രാലയത്തിന്റെ കീഴിലെ പെൻഷൻ & പെൻഷനേഴ്സ് വെൽഫെയർ വകുപ്പ് (DoPPW), 2025 നവംബർ 30 വരെ രാജ്യ വ്യാപകമായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) കാമ്പയിൻ 4.0 നടത്തുന്നു.പെൻഷൻകാരുടെ ഡിജിറ്റൽ ശാക്തീകരണം എന്ന ഗവൺമെന്റ് കാഴ്ചപ്പാടിന് കീഴിലുള്ള ഒരു പ്രധാന സംരംഭമാണിത്. ഡിജിറ്റൽ ഇന്ത്യ, ഈസ് ഓഫ് ലിവിങ് എന്നീ ദൗത്യങ്ങളുമായി സംയോജിപ്പിച്ച് കൊണ്ട് ഈ സംരംഭം നടപ്പാക്കുന്നു. രാജ്യവ്യാപക കാമ്പയിൻ്റെ ഭാഗമായി, ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നതിനും മുഖ പ്രാമാണീകരണം, വാതിൽപ്പടി സേവനങ്ങൾ എന്നിവയിലൂടെ ഡി എൽ സി സൗകര്യം ലഭിക്കുന്ന പെൻഷൻകാരുമായി സംവദിക്കുന്നതിനുമായി 2025 നവംബർ 20 ന് പാലക്കാടും 2025 നവംബർ 21 ന് തൃശൂരും ഉള്ളDLC ക്യാമ്പ് ഐടി ഡയറക്ടർ കെ എൻ തിവാരി സന്ദർശിക്കും . ക്യാമ്പുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി…
Read More