സൗദിയിൽ സ്പോർട്സ് മെഡിസിൻ സ്‌പെഷ്യാലിറ്റി ഡോക്ടർ ഒഴിവ്

  സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ (KFMC) സ്പോർട്സ് മെഡിസിൻ കൺസൾട്ടന്റ്/ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ ഒഴിവിലേക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. അമേരിക്കൻ/ കനേഡിയൻ ബോർഡിന്റെ ഫെലോഷിപ്പ്, CCT/ CCST അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സ്‌പെഷ്യാലിറ്റിയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 55 വയസ്സ്. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in  എന്ന ഇ-മെയിൽ ഐ.ഡിയിലേയ്ക്ക് ആഗസ്റ്റ് 9ന് രാവിലെ 11 മണിക്കകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. അഭിമുഖം ഓൺലൈനായി നടക്കും. തീയതി പിന്നീട് അറിയിക്കും. അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോർട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്‌പോർട്ട് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങൾ www.norkaroots.org  വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്…

Read More