ഫിൻലൻഡ്,സ്വീഡൻ,ഐസ്‌ലൻഡ്,നോർവേ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി ഫിൻലൻഡ്പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച രണ്ടാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയ്ക്കിടെ കോപ്പൻഹേഗനിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫിൻലൻഡ് പ്രധാനമന്ത്രി ശ്രീമതി സന്ന മരിനുമായി . ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 2021 മാർച്ച് 16-ന് നടന്ന ഉഭയകക്ഷി വെർച്വൽ ഉച്ചകോടിയുടെ ഫലങ്ങൾ നടപ്പിലാക്കുന്നതിൽ കൈവരിച്ച പുരോഗതിയിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി. സുസ്ഥിരത, ഡിജിറ്റൽവൽക്കരണം, ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളിലെ സഹകരണം തുടങ്ങിയ മേഖലകൾ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ പ്രധാന തൂണുകളാണെന്ന് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. നിർമ്മിത ബുദ്ധി , ക്വാണ്ടം കംപ്യൂട്ടിംഗ്, ഭാവി മൊബൈൽ സാങ്കേതികവിദ്യകൾ, ക്ലീൻ ടെക്നോളജികൾ, സ്മാർട്ട് ഗ്രിഡുകൾ തുടങ്ങിയ പുതിയതും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ മേഖലകളിൽ സഹകരണം വിപുലീകരിക്കാനുള്ള അവസരങ്ങളെക്കുറിച്ച് അവർ ചർച്ച ചെയ്തു. ഇന്ത്യൻ കമ്പനികളുമായി പങ്കാളിത്തത്തിനും ഇന്ത്യൻ വിപണി നൽകുന്ന വലിയ…
Read More