സെന്റ് ജോർജ് 88 ജംഗ്ഷന്റെ 34 വർഷങ്ങൾക്ക് ശേഷമുള്ള പുനർസംഗമം നടന്നു

konnivartha.com : കോന്നിഅട്ടച്ചാക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ 1988 ബാച്ചിലെ പൂർവ വിദ്യാർഥികളുടെ സംഘടനയായ സെന്റ് ജോർജ് 88 ജംഗ്ഷന്റെ 34 വർഷങ്ങൾക്ക് ശേഷമുള്ള പുനർസംഗമം  നടന്നു. പഴയ കൗമാര കാല ഓർമ്മകൾ പങ്കുവച്ചും മധുരം നുകർന്നും സദ്യയൊരുക്കിയും ഗ്രുപ്പ് ഫോട്ടോകളെടുത്തും, പാട്ടുപാടിയും ഡാൻസ് ചെയ്തും മധുര സ്മരണകൾ നിലനിർത്തി.   വാട്ട്സ് ആപ്പ് ഗ്രുപ്പിലൂടെ ഒത്തുചേർന്ന നാട്ടിലും വിദേശത്തുമുള്ള 1988 എസ് എസ് എൽ സി ബാച്ചിലെ നാലു ഡിവിഷനുകളിലെ വിദ്യാർഥികളാണ് സ്കൂളിൽ ഒത്തു ചേർന്നത്. കെ.ടി. മത്തായി കോർ എപ്പിസ്‌കോപ്പ ഉത്‌ഘാടനം ചെയ്തു. വിത്സൺ പി ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. പി.വൈ ജസൺ, ഹെഡ് മാസ്റ്റർ സജി നൈനാൻ, സ്കൂളിലെ മുൻ അധ്യാപകരായ സാമുവേൽ സ്കറിയ, രത്നമ്മ മല്ലേലിൽ, ലീലാമ്മ ജോൺ, കുഞ്ഞമ്മ എബ്രഹാം, പൂർവ വിദ്യാർഥികളായ ഫാ.അജി…

Read More