സെനറ്റർ കെവിൻ തോമസ് വീണ്ടും വിജയിച്ചു; തപാൽ വോട്ട് വഴി വന്ന വിജയം

  കോന്നി വാര്‍ത്ത ഡോട്ട് കോം @ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: മെയിൽ ഇൻ ബാലറ്റ് കൂടി എണ്ണിയതോടെ സെനറ്റർ കെവിൻ തോമസ് 1400-ൽ പരം വോട്ടിനു വിജയിച്ചു. ഇലക്ഷൻ കഴിഞ്ഞയുടനുള്ള പ്രൊജക്ഷനിൽ കെവിൻ തോമസ്, 36 , ആറായിരത്തോളം വോട്ടിനു പിന്നിലായിരുന്നു. അതോടെ വിജയ സാധ്യത ഇല്ല എന്നാണു പൊതുവെ കരുതപ്പെട്ടത്. കാൽ ലക്ഷത്തിലേറെ തപാൽ വോട്ടുകൾ എണ്ണാനുണ്ടായിരുന്നു.   ന്യു യോർക്ക് സ്റ്റേറ്റിലും സിറ്റിയിലും കൊണ്ടു വന്ന പല നിയമങ്ങളും ചൂണ്ടിക്കാട്ടി കെവിൻ തോമസ് അടക്കം ഡമോക്രാറ്റിക് സ്ഥാനാർത്ഥികൾക്കെതിരെ വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. കെവിൻ തോമസിനെ മാത്രം ലക്ഷ്യമിട്ടു പോലീസ് ബെനവലന്റ് അസോസിയേഷനും വലതു പക്ഷ സംഘടനകളും അതിശക്തമായ പ്രചാരണം അഴിച്ചു വിട്ടു. എന്തായാലും അത് ഫലിച്ചില്ലെന്നു വ്യക്തമായി. ന്യു യോർക്ക് ലെജിസ്ളേച്ചറിലേക്കു വിജയിക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ് കെവിൻ തോമസ്. ഇപ്രാവശ്യം ഇന്ത്യൻ വംശജരായ ജെന്നിഫർ രാജ്‌കുമാർ,…

Read More