സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്റെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. അഞ്ച് സ്ഥാനാര്‍ത്ഥികളുടെ ഒമ്പത് നാമനിര്‍ദേശ പത്രികകളാണ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയത്.   രണ്ട് സ്ഥാനാര്‍ത്ഥികളുടെ മൂന്ന് സെറ്റ് വീതവും ഒരു സ്ഥാനാര്‍ത്ഥിയുടെ ഒരു സെറ്റും രണ്ട് സ്ഥാനാര്‍ത്ഥികളുടെ ഡമ്മിയായി സമര്‍പ്പിക്കപ്പെട്ട പത്രികകളുമാണ് ലഭിച്ചത്.   അഞ്ച് സ്ഥാനാര്‍ഥികളുടെയും പത്രിക പരിശോധനയ്ക്ക് ശേഷം അംഗീകരിച്ചു. വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെയും ഉപവരണാധികാരിയായ എഡിഎം ബി.രാധാകൃഷ്ണന്റെയും മേല്‍നോട്ടത്തിലാണ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ പരിശോധന നടന്നത്.

Read More