” സുരക്ഷാ കവച് ” ഇൻഷുറൻസ് മത്സരം: സുരേഷ് റാന്നി ഇന്ത്യയിൽ ഒന്നാമത്

  konnivartha.com : ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ടാറ്റാ എ ഐ.ജി , ബജാജ് അലൈൻസ് എന്നിവരുമായി ചേർന്ന് ദേശീയാടിസ്ഥാനത്തിൽ സുരക്ഷാ കവച് എന്ന പേരിൽ നടത്തിയ ജനറൽ ഇൻഷുറൻസ് മൽസരത്തിൽ കേരളക്കാരന് ഒന്നാം സ്ഥാനം. പത്തനംതിട്ട പോസ്റ്റൽ ഡിവിഷൻ റാന്നി സബ്ഡിവിഷനിലെ നാരങ്ങാനം നോർത്ത് പോസ്റ്റോഫിസിലെ അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റു മാസ്റ്ററായ റാന്നി തോട്ടമൺ വാളിക്കൽ വി.കെ സുരേഷ് ആണ് ഈ അതുല്യ നേട്ടം സ്വന്തമാക്കിയത്. ഫെബ്രുവരി 15 വരെ നടന്ന ആദ്യ ഘട്ട മത്സരത്തിൽ ഹെൽത്ത് ഇൻഷുറൻസ് , വാഹന ഇൻഷുറൻസ് എന്നിവയിൽ 3:34 ലക്ഷം രൂപയുടെ പ്രീമിയം സമാഹരണം നടത്തിയാണ് ഇദ്ദേഹം നേട്ടം സ്വന്തമാക്കിയത്. ഒരു ലക്ഷം പ്രീമിയത്തിന്റെ ഗോൾഡൻ ലെവലിൽ കേരളാ സർക്കിളിൽ നിന്നും കയറിയ ഏക ജീവനക്കാരനും സുരേഷാണ്. രണ്ടു മാസം മുമ്പ് ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്‌സ് ബാങ്ക്…

Read More